ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റോഡുകളിൽ നിയമപരമായി എന്തൊക്കെ ചെയ്യാമെന്നും എന്തൊക്കെ ചെയ്യരുതെന്നും പൂർണമായി മനസിലാക്കാതെ വാഹനം ഓടിക്കുന്നവരുണ്ട്. ഇതിനെ സംബന്ധിച്ച് സ്പീഡ് ക്യാമറ ഓഫീസർ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. പിഴകൾ എങ്ങനെ ഒഴിവാക്കാമെന്ന് അദ്ദേഹം ഡ്രൈവർമാരോട് പറയുകയാണ് ഇതിലൂടെ. സ്പീഡ് ക്യാമറകളെക്കുറിച്ചുള്ള എല്ലാ മിഥ്യാധാരണകളും തകർക്കാൻ മുൻ പോലീസ് ഓഫീസറായ ഗാരെത്ത് തോമസ് ആഗ്രഹിക്കുന്നു. ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട പ്രധാനപെട്ട നിയമങ്ങൾ ഇവയൊക്കെയാണെന്ന് തോമസ് വെളിപ്പെടുത്തുന്നു;

ഒരു ഗോ സേഫ് വാൻ(GoSafe Van) കടന്നുപോകുന്ന ഏത് കാറും ഉദ്യോഗസ്ഥന്റെ ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെടും. നിങ്ങൾ ഏത് ദിശയിലാണ് സഞ്ചരിക്കുന്നതെന്നത് പ്രശ്നമല്ല, വേഗ പരിധി മറികടക്കുകയാണെങ്കിൽ ഉറപ്പായും സ്പീഡിങ് ടിക്കറ്റിലൂടെ പിഴ ചുമത്തപ്പെടാം.

സ്പീഡ് വാൻ ഓപ്പറേറ്റർമാർ വാഹനമോടിക്കുന്നവർക്ക് ദൃശ്യരാകണം എന്നതിൽ പ്രത്യേക നിയമമില്ല. എന്നാൽ ഓഫീസർമാർ സാധാരണയായി ഇരുട്ടിൽ പ്രവർത്തിക്കുന്നില്ല.

പോലീസിന് പണം സമ്പാദിക്കാനുള്ള എളുപ്പവഴിയാണ് സുരക്ഷാ ക്യാമറകൾ എന്നതാണ് പൊതുവിലുള്ള ധാരണ. എന്നാൽ എല്ലാ വരുമാനവും ട്രഷറിയ്ക്കാണ് കൈമാറുക. അമിതവേഗത്തിൽ വരുന്ന ആളുകളെ പിടികൂടാൻ ഓപ്പറേറ്റർമാർ ഇവിടെയുണ്ടെന്ന് ഗാരെത്ത് കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമീപത്തുള്ള ഒരു സ്പീഡ് വാനെക്കുറിച്ച് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകാൻ നിങ്ങളുടെ ലൈറ്റുകൾ മിന്നിക്കുന്നത് നിയമലംഘനമാകാം.

ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോണുകൾ ഉപയോഗിച്ചാലോ സീറ്റ്‌ബെൽറ്റ്‌ ധരിക്കാതെ വാഹനമോടിച്ചാലോ സ്പീഡ് വാൻ ഓഫീസർമാർക്ക് അറിയാൻ സാധിക്കും.

വാഹനമോടിക്കുമ്പോൾ ലഘുഭക്ഷണം കഴിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ അത് നിങ്ങളുടെ ശ്രദ്ധ തെറ്റിക്കുകയാണെങ്കിൽ അശ്രദ്ധമായ ഡ്രൈവിങ്ങിന് നിങ്ങൾക്കെതിരെ കേസ് എടുക്കാൻ സാധിക്കും.

സ്പീഡ് വാൻ ഓപ്പറേറ്റർമാർ മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിനുമുമ്പ് ഒരു സ്ഥലത്ത് 90 മിനിറ്റ് മാത്രം ചെലവഴിക്കുന്നു.

ഒരു ഗോ സേഫ് വാനിന്റെ കാഴ്ച മനഃപൂർവം തടയുന്നത് കുറ്റകരമാണ്.

യുകെയിലെ റോഡുകളിൽ അമിതവേഗതയിൽ പിടിക്കപ്പെട്ടാൽ കുറഞ്ഞത് 100 പൗണ്ട് പിഴ ഈടാക്കും. എന്നാൽ ചില ഓഫീസർമാർ പിഴകൾക്കും പെനാൽറ്റി പോയിന്റുകൾക്കും ബദൽ ശിക്ഷയായി സ്പീഡ് ബോധവൽക്കരണ കോഴ്സിൽ പങ്കെടുക്കുന്നതുൾപ്പെടെയുള്ളവ നിർദേശിക്കുമെന്ന് തോമസ് പറഞ്ഞു. കോഴ്‌സുകളിൽ പങ്കെടുക്കുന്നതിന്റെ ഫലമായി ഒരു ഡ്രൈവറുടെ പെരുമാറ്റം മാറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിലൂടെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നു.