ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ചികിത്സിച്ചു ഭേദമാക്കാനാവാത്ത സ്വന്തം ജനിതക പ്രശ്നം മറച്ചുവെച്ച സ്‌പെമം ഡോണർ പതിനഞ്ചോളം കുട്ടികൾക്ക് പിതാവായ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുപ്പത്തേഴുകാരനായ ജെയിംസ് മക്ഡൗഗൾ ആണ് ഇത്തരത്തിൽ നിരവധി ലെസ്ബിയൻ സ്ത്രീകൾക്ക് സ്‌പെമം ഡോണേറ്റ് ചെയ്തത്. ഇയാൾക്ക് ഫ്രജൈൽ എക്സ് സിൻഡ്രോമ് ഉള്ളതായും ഇത് ജനിതകമായ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നതാണ്. ഇതുമൂലം കുട്ടികളിൽ ഐക്യു വികാസം കുറയുകയും, വളർച്ചയിൽ താമസം ഉണ്ടാവുകയും ചെയ്യും. ഇയാൾ പിതാവായ നാലോളം കുട്ടികളെ തനിക്ക് വേണമെന്ന അവകാശവാദത്തെ തുടർന്നാണ് ഈ കേസ് കോടതിയിൽ എത്തിയത്.
തുടക്കത്തിൽ കുട്ടികൾക്ക് മേൽ യാതൊരു അവകാശവുമില്ല എന്ന് എഴുതി കൊടുത്തതിനു ശേഷമാണ് ഇയാൾ വീണ്ടും അവകാശവാദമുന്നയിച്ച് കോടതിയിൽ എത്തിയത്. എന്നാൽ ഇത്തരത്തിലുള്ള ഒരാൾക്ക് കുട്ടികളെ നോക്കാനുള്ള ഉത്തരവാദിത്വം നൽകുന്നത് തെറ്റാണെന്ന് ജസ്റ്റിസ് ലീവൻ വ്യക്തമാക്കി. ഇതോടൊപ്പം തന്നെ ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് എത്തിക്കണമെന്നും, ഇനി മറ്റുള്ളവർക്ക് ഇത്തരത്തിൽ ചതി പറ്റാതിരിക്കാൻ ആണ് ഇത്തരമൊരു നീക്കമെന്നും ജഡ്ജി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ ആണ് ഇയാൾ ലെസ്ബിയൻ സ്ത്രീകൾക്ക് സ്‌പെമം ഡോനെഷനു വേണ്ടിയുള്ള പരസ്യം നടത്തിയിരുന്നത്. തന്റെ അവസ്ഥ ഇയാൾക്ക് മുൻകൂട്ടി തന്നെ അറിയാമായിരുന്നുവെന്നും, ഇതു മറച്ചുവെച്ചാണ് ഇയാൾ സ്വകാര്യമായി സ്‌പെമം ഡോനെഷൻ നടത്തിയതെന്നും കോടതി വിലയിരുത്തി.
നിരവധി പ്രശ്നങ്ങൾ ഉള്ള ഒരു സങ്കീർണ്ണ വ്യക്തിത്വത്തിനുടമയാണ് ജെയിംസ് എന്ന് ജസ്റ്റിസ് വിലയിരുത്തി. മറ്റുള്ളവരോട് കരുണ ഇല്ലാത്ത, പെട്ടെന്ന് ദേഷ്യം വരുന്ന ഒരു പ്രകൃതമാണ് ഇദ്ദേഹത്തിനുള്ളതെന്നും ജസ്റ്റിസ് പറഞ്ഞു. അതിനാൽ തന്നെ കുട്ടികളെ ഇദ്ദേഹത്തോടൊപ്പം അയക്കുന്നത് അപകടമാണെന്നും കോടതി വ്യക്തമാക്കി.
Leave a Reply