പിടിച്ചു കയറാന്‍ ഒന്നുമില്ലെങ്കിലും ഭിത്തികളൊന്നും അരാത് ഹൊസൈനിക്ക് തടസമല്ല. എവിടെയും പിടിച്ച് ഇവന്‍ കയറിക്കളയും. പത്ത് അടി ഉയരത്തില്‍ നിന്ന് ഇവന്‍ ഒരു ടെന്നീസ് പന്ത് എടുത്ത് ഇറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്. ഇറാനില്‍ നിന്നാണ് ഈ വീഡിയോ എത്തിയത്. ഇനി കഥാനായകന്റെ പ്രായം കൂടി പറഞ്ഞാലേ സസ്‌പെന്‍സ് പൂര്‍ണ്ണമാകൂ. വെറും മൂന്ന് വയസ് മാത്രമേ ഇവനുള്ളു.
spider

ഒരു ടിവി റിയാലിറ്റി ഷോയില്‍ പങ്കെടുത്താണ് ഇവന്‍ തന്റെ കഴിവ് തെളിയിച്ചതെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്നവര്‍ക്ക് സാധിക്കാത്ത വിധത്തിലാണ് ഇവന്റെ മെയ്യഭ്യാസ പ്രകടനങ്ങള്‍. ടിവി ഷോയിലെ ഇവന്റെ പ്രകടനത്തെ കണ്ണിമ ചിമ്മാതെയാണ് കാണികള്‍ നോക്കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മാതാപിതാക്കളായ മൊഹമ്മദും ഫാത്തിമയും ഇവന്റെ കഴിവുകള്‍ക്ക് പ്രോത്സാഹനവുമായി മുന്നിലുണ്ട്.

ഇത്തരം എക്‌സര്‍സൈസുകള്‍ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തുമെന്നും ധൈര്യവും സാമര്‍ത്ഥ്യവും ഉണ്ടാകാന്‍ കാരണമാകുമെന്നും മൊഹമ്മദ് പറയുന്നു. അഭ്യാസ പ്രകടനങ്ങളുടെ വീഡിയോകള്‍ ഇവന്‍ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയും പുറത്തു വിടാറുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീഡിയോ കാണാം