സി. ഗ്രേസ്‌മേരി, എസ്.ഡി.എസ്.
ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കൊച്ചു മിടുക്കന്മാരും മിടുക്കികളും BARTON CAMPല്‍ ജൂലൈ 20 മുതല്‍ 22 വരെ തീയതികളില്‍ ഒത്തുചേര്‍ന്നു. കരുത്തുറ്റ ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റിജീയണുകളില്‍ എല്ലാ സെന്ററുകളില്‍ നിന്നുള്ള 9ാം ക്ലാസിനും അതിന് മുകളിലും പഠിക്കുന്ന കുട്ടികളെയും യുവതീ യുവാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി സീറോ മലബാര്‍ സഭാ യൂത്ത് മൂവ്‌മെന്റ് (SMYM) ബ്രിസ്‌റ്റോള്‍ ആണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഊര്‍ജസ്വലരായ നമ്മുടെ പുതിയ തലമുറയ്ക്ക് തങ്ങളുടെ സര്‍ഗവാനസനകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഇത്തരം വേദികള്‍ തികച്ചും പ്രയോജനപ്രദമായിരിക്കും. ഓരോ വ്യക്തിയുടെയും മാനസികവും സാമൂഹികവും ആത്മീയവുമായി ഉന്നമനത്തെ ലക്ഷ്യംവെച്ചു കൊണ്ടുള്ള തികച്ചും ആസ്വാദ്യകരമായ രീതിയില്‍ തന്നെയാണ് കര്‍മ്മ പരിപാടികള്‍ വിഭാവനം ചെയ്തിട്ടുള്ളത്.
21ാം തിയതി ശനിയാഴ്ച്ച RISE Theators എന്ന പേരില്‍ അറിയപ്പെടുന്ന ടീമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂട്ടത്തില്‍ ആശ്യ സമ്പുഷ്ടമായ കളികള്‍, ചര്‍ച്ചകള്‍, ക്ലാസുകള്‍ ഇങ്ങനെ എല്ലാവരുടെയും പങ്കാളിത്വം ഉറപ്പുവരുത്തുന്ന തരത്തിലുള്ള ഒരു ക്യാമ്പാണ് സീറോ മലബാര്‍ സഭ യൂത്ത് മൂവ്‌മെന്റ് ബ്രിസ്‌റ്റോള്‍ ഒരുക്കുന്നത്. നമ്മുടെ വളരുന്ന തലമുറയ്ക്ക് വേണ്ടിയുള്ള ഈ അവസരം ഫലപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും കഴിയുന്ന എല്ലാവരും തങ്ങളുടെ സജീവ പങ്കാളിത്വം ഉറ്റപ്പു വരുത്തണമെന്നും ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് SMYM BRISTOL കോര്‍ഡിനേറ്റേഴ്‌സുമായി ബന്ധപ്പെടുക.
ജോര്‍ജ് തരകന്‍: 07811197278
ജോമോന്‍ സെബാസ്റ്റിയന്‍: 07929468181
ഫിലിപ്പ് കണ്ടോത്ത് (റീജിയണല്‍ ട്രസ്റ്റി)
റോയി സെബാസ്റ്റിയന്‍ (റീജിയണല്‍ ജോയ്ന്റ് ട്രസ്റ്റി)
Leave a Reply