ഫാ. ബിജു കുന്നയ്ക്കാട്ട്

ഡെര്‍ബി: ഭാരതക്രിസ്ത്യനികളുടെ വിശ്വാസ പിതാവും ക്രിസ്തുശിഷ്യനുമായി വി. തോമാസ്ലീഹായുടെയും സഹനപുത്രി വി. അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഈ ഞായറാഴ്ച്ച ഡെര്‍ബി സെന്റ് ജോസഫ് പള്ളി വികാരി റവ. ഫാ. ജോണ്‍ ട്രെന്‍ചാര്‍ഡ് കൊടി ഉയര്‍ത്തുന്നതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാവും.

നൊവേന പ്രാര്‍ത്ഥനയ്ക്കുശേഷം നടക്കുന്ന ആഘോഷമായ വി. കുര്‍ബാനയ്ക്ക് റവ. ഫാ. ജസ്റ്റിന്‍ കാരക്കാട്ട് എസ്.ഡി.വി മുഖ്യകാര്‍മ്മികനാകുന്നതും വചന സന്ദേശ നല്‍കുന്നതുമാണ്. വി. കുര്‍ബാനയെ തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം വിശുദ്ധരുടെ തിരുസ്വരൂപങ്ങളും സംവഹിച്ച് നടത്തപ്പെടും. ലദീഞ്ഞ്, സമാപന പ്രാര്‍ത്ഥനകള്‍ എന്നിവയോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന് നടക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരുനാളിനോടനുബന്ധിച്ച് അടിമവയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. തിരുനാളിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, തിരുനാള്‍ കമ്മറ്റിയംഗങ്ങള്‍, ഗായകസംഘം, വളണ്ടിയേര്‍സ്, മതാധ്യാപകര്‍, വാര്‍ഡ് ലീഡേഴ്‌സ്, വിമണ്‍സ് ഫോറം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുചേരാനും വിശുദ്ധരുടെ മധ്യസ്ഥ്യം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

തിരുനാള്‍ തിയതി: ജൂലൈ 8 ഞായര്‍
സമയം: 2.00pm
വിലാസം.
Burdon Road,
Derby,
DE11TQ