വിഗണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഇവാഞ്ചലൈസേഷന്‍ കോ ഓര്‍ഡിനേറ്ററും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ്, സെഹിയോന്‍ യൂറോപ്പ് എന്നിവയുടെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 24, 25 (ശനി, ഞായര്‍) തിയതികളില്‍ വിഗണില്‍ വെച്ച് നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ രണ്ടു ദിവസത്തെ ധ്യാനത്തിന്റെ സമാപന ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

വലിയ നോമ്പിനോടനുബന്ധിച്ചു നടത്തപ്പെടുന്ന ധ്യാനത്തില്‍ സെഹിയോന്‍ യു.കെയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം കുട്ടികള്‍ക്കായുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 24ന് ശനിയാഴ്ച്ച വൈകിട്ട് 4മണിമുതല്‍ രാത്രി 9വരെയാണ് ധ്യാനം. 25ന് ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ ആരംഭിക്കുന്ന ധ്യാനത്തില്‍ വൈകിട്ട് 5 മണിയോടുകൂടി മാര്‍. സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും തുടര്‍ന്ന് ഓശാന ഞായര്‍ തിരുകര്‍മ്മങ്ങളും നടക്കും.

വലിയ നോമ്പിനൊരുക്കമായുള്ള വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്ത് ജീവിത വിശുദ്ധിയും നവീകരണവും പ്രാപിക്കുവാന്‍ വിഗണ്‍ കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി ചാപ്ലയിന്‍ റവ. ഫാ.ജിനോ അരീക്കാട്ട് MCBS യേശുനാമത്തില്‍ മുഴുവനാളുകളെയും ക്ഷണിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിലാസം:

ST.MARYS HALL
STANDISH GATE
WIGAN  WN11 XL
കൂടുതൽ വിവരങ്ങൾക്ക്
സജി 07500521919
റീന  07932645209.