ലണ്ടന്‍: അബര്‍ഡീന്‍ കേന്ദ്രമായി സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ സെന്ററിന് ആരംഭം കുറിച്ചു. സെന്റ് സ്റ്റീഫന്റെ നാമത്തില്‍ സ്ഥാപിതമായമിഷന്‍ സെന്റര്‍ സംബന്ധമായ പ്രഖ്യാപനം മലങ്കര കത്തോലിക്കാ സഭ യൂറോപ്പ്-ഓഷ്യാന അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് യുഹാനോന്‍ മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. അബര്‍ഡീനിലും സമീപ പ്രദേശങ്ങളിലുമുള്ള മലങ്കര കത്തോലിക്കാ കുടുംബങ്ങളുടെ കൂട്ടായ്മയായിരിക്കും പുതിയ മിഷന്‍ സെന്റര്‍. സ്‌കോട്‌ലന്‍ഡിലെ ശുശ്രൂഷകള്‍ക്കായി നിയമിതനായിരിക്കുന്ന ഫാ. ജോണ്‍സണ്‍ മനയിലാണ് പുതിയ സെന്ററിന്റെ ചാപ്ലയിന്‍.

മിഷന്‍ സെന്ററിന്റെ രൂപീകരണ ഭാഗമായി ക്രമീകരിച്ച പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കും മീറ്റിംഗിനും മലങ്കര കത്തോലിക്കാ സഭ യു.കെ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടിലും ചാപ്ലയിന്‍ ഫാ. ജോണ്‍സണ്‍ മനയിലും നേതൃത്വം നല്‍കി. ഷാജി കുറുകയിനെലെയും ബെന്നി മാത്യുവിനെയും വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തെരഞ്ഞെടുത്തു. പുതിയ സെന്ററിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള വി. കുര്‍ബാന ഒക്ടോബര്‍ 28-ാം തിയതി നാല് മണിക്ക് ക്രമികരിച്ചിരിക്കുന്നു.

തിരുകര്‍മ്മങ്ങല്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

കുടൂതല്‍ വിവരങ്ങള്‍ക്ക്.
ഷാജി കറുകയില്‍: 07540102353
ബെന്നി മാത്യു: 07877701018

വിലാസം.

st. Peters Catholic Church
3 chapel court
justice street
Abordeen AB11 5HX