ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: ഏഴാമത് മലങ്കര കാത്തലിക് കണ്‍വെന്‍ഷന്‍ ജൂണ്‍ 22,23 തിയതികളില്‍ (ശനി, ഞായര്‍) വോള്‍വര്‍ഹാംറ്റണില്‍ ക്രമീകരിക്കുന്നു. കണ്‍വെന്‍ഷനില്‍ സീറോ മലങ്കര കത്തോലിക്കാ സഭയും തലവനും പിതാവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ക്ലീമീസ് കത്തോലിക്കാ ബാവ മുഖ്യാതിഥിയായിരിക്കും. സഭയുടെ അപ്പോസ്താലിക് വിസിറ്റേറ്റര്‍ യൂഹാനോന്‍ മാര്‍ തിയഡോഷ്യല് മെത്രാപ്പോലീത്തയും യു.കെയിലെ ഇതര സഭാ മേലധ്യക്ഷന്‍മാരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കു.

കത്തോലിക്കാ സഭയ്ക്ക് നിലവില്‍ പതിനാറു മിഷന്‍ കേന്ദ്രങ്ങളാണ് യു.കെയിലുള്ളത്. ഫാ. തോമസ് മടുക്കംമൂട്ടില്‍ സഭയുടെ കോഡിനേറ്ററായും ഫാ. രഞ്ചിത്ത് മഠത്തിലറമ്പില്‍, ഫാ. ജോണ്‍സണ്‍ മനയില്‍, ഫാ. ജോണ്‍ അലക്‌സ് പുത്തന്‍വീട് എന്നിവര്‍ ചാപ്ലയന്‍സായും വിവിധ കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു. സഭയുടെ വിവിധ ശുശ്രൂഷകളുടെ ഏകോപനത്തിനായി മലങ്കര കാത്തലിക് കൗണ്‍സില്‍ പ്രവര്‍ത്തിച്ചു വരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യു.കെയിലുള്ള മുഴുവന്‍ സീറോ മലങ്കര കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്രമീകരിച്ചിരിക്കുന്ന കണ്‍വെന്‍ഷനില്‍ കുടുംബം സഭയിലും സമൂഹത്തിലും എന്ന വിഷയം പഠന വിധേയമാകും. ആദ്യ ദിനത്തില്‍ കത്തോലിക്കാ പതാക ഉയര്‍ത്തുന്നതോടെ രണ്ടു ദിവസത്തെ കണ്‍വെന്‍ഷന് ആരംഭം കുറിക്കും. മാതാപിതാക്കള്‍, യുവജനങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്കായി പ്രത്യേക സെമിനാറുകളും പഠന ക്ലാസുകളും രണ്ടുദിവസങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. വി. കുര്‍ബാനയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

വിവിധ മിഷന്‍ കേന്ദ്രങ്ങള്‍ പങ്കെടുക്കുന്ന ‘എക്ലോസിയ’ ക്വിസ് മത്സരം, മിഷന്‍ കേന്ദ്രങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, പ്രേഷിത റാലി, തുടങ്ങിയവയും കണ്‍വെന്‍ഷന്‍ ദിനങ്ങളെ അര്‍ത്ഥപൂര്‍ണ്ണമാക്കും. മലങ്കര കത്തലിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കണ്‍വെന്‍ ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്.

വിലാസം;

UKKCA Hall
Wood Cross Lane
Bilston, Wolverhampton
WV14 9BW