സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഒരുക്കുന്ന രണ്ടാമത് അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ 2018 ഒക്ടോബര്‍ 20 മുതല്‍ ആരംഭിച്ചിരിക്കുന്നു. സുവിശേഷകന്റെ ദൗത്യവുമായി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ തിരുവചനത്തോടുള്ള ആത്മീയ ഉള്‍ക്കാഴ്ചയാണ് കണ്‍വന്‍ഷന്‍ വഴി രൂപതയില്‍ ഒരുങ്ങുന്നത്.

വിശ്വപ്രശസ്ത തിരുവചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസിന്റെ ഡയക്ടറുമായ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ യു.കെയില്‍ ആത്മീയ അഭിഷേകത്തിന്റെ ദിനങ്ങള്‍ പ്രദാനം ചെയ്യുന്നു.

ലണ്ടന്‍ റീജിയണിലാണ് സമാപന കണ്‍വന്‍ഷന്‍ നടക്കുന്നത്. ലണ്ടനിലെ ഹാരോ ലിഷര്‍ സെന്ററാണ് കണ്‍വെന്‍ഷന്‍ വേദിയായി മാറുന്നത്. തിരുവചന പ്രഘോഷണത്താലും ആത്മീയ ഗീതങ്ങളാലും യു.കെയില്‍ അലയടിക്കുവാന്‍ പോകുന്ന ആത്മീയ അഭിഷേകം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി പ്രത്യേക വേദികളിലായി ക്രമീകരിച്ചിരിക്കുന്നു. ഈ പുത്തനുണര്‍വ്വിന്റെ അഭിഷേകം അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും നടക്കുന്ന വേദികള്‍ ആയി മാറുന്നു.

ലണ്ടന്‍ റീജിണിലെ കണ്‍വെന്‍ഷന് വെസ്റ്റ് മിനിസ്റ്റര്‍, സതക്, ബ്രന്‍വുഡ് ചാപ്ലയിന്‍സിയിലുള്ള എല്ലാവരും പങ്കെടുത്ത് ആത്മീയ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ കണ്‍വെന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസ് അന്ത്യാംകുളം MCBS സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.