സ്റ്റീവനേജ്: സ്റ്റീവനേജ് സീറോ മലബാര്‍ കത്തോലിക്കരുടെ പ്രാര്‍ത്ഥനാ കൂട്ടായ്മ്മയായ ‘ജീസസ് മീറ്റ്’ മാര്‍ച്ച് 21 നു വ്യാഴാഴ്ച നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ മഞ്ജരിയോടൊപ്പം വിശുദ്ധ കുര്‍ബ്ബാനയും, ദിവ്യകാരുണ്യ ആരാധനയും, വിശുദ്ധ യൂദാ തദേവൂസിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്.
വിന്‍സന്‍ഷ്യന്‍ സഭാംഗവും, പ്രശസ്ത ധ്യാന ഗുരുവും ആയ ഫാ.പോള്‍ പാറേക്കാട്ടില്‍ വീ സി തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിക്കും. എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 5:00 മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച് കരുണക്കൊന്തയോടെ സമാപിക്കുന്ന ശുശ്രുഷകള്‍ സ്റ്റീവനേജ് സെന്റ് ജോസഫ്‌സ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വലിയ നോമ്പുകാലത്ത് കൂടുതലായ ആത്മീയ സമ്പന്നത കൈവരിക്കുന്നതിനുള്ള അവസരമാണ് ‘ജീസസ് മീറ്റ്’ പ്രദാനം ചെയ്യുക.
ദിവ്യകാരുണ്യ സമക്ഷം വ്യക്തിപരമായ അര്‍ച്ചനകള്‍ അര്‍പ്പിച്ചു അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നത്തിനും, വിശുദ്ധ കുര്‍ബ്ബാനയിലൂടെ നിത്യ ജീവന്റെ കൃപാവരങ്ങള്‍ ആര്‍ജ്ജിക്കുന്നതിനും, അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യയ്സ്ഥനായ വി. യൂദാശ്ലീഹായുടെ മാദ്ധ്യസ്ഥം യാചിക്കുവാനും ഏറെ അനുഗ്രഹദായകമാവുന്ന തിരുക്കര്‍മ്മങ്ങളിലേക്കു ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പ്രിന്‍സണ്‍ പാലാട്ടി: 07429053226
ബെന്നി ജോസഫ്: 07897308096
Leave a Reply