ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടന്‍ സെന്റ്. ജോസഫ് മലങ്കര കാത്തലിക് മിഷനില്‍ വലിയ ആഴ്ചയിലെ എല്ലാ തിരുക്കര്‍മ്മങ്ങളും പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു. ശുശ്രൂഷകള്‍ക്ക് തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരി റെക്ടര്‍ ഫാ. കുര്യാക്കോസ് തടത്തിലും, ഫാ.തോമസ് മടുക്കംമൂട്ടിലും നേതൃത്വം നല്‍കും.

ഓശാന ഞായര്‍: ഓശാനയുടെ പ്രത്യേക ശുശ്രൂഷയും വി.കുര്‍ബാനയും 14ന് ഞായറാഴ്ച 11amന് ആരംഭിക്കും. പെസഹാ വ്യാഴം: പെസഹായുടെ പ്രത്യേക ശുശ്രൂഷയും വി.കുര്‍ബ്ബാനയും 18ന് വ്യാഴാഴ്ച വൈകുന്നേരം 6.30ന് തുടക്കം കുറിയ്ക്കും. ദുഃഖവെള്ളി: ദു:ഖവെള്ളിയുടെ പ്രത്യേക ശുശൂഷകള്‍ 19ന് രാവിലെ 8.30 മുതല്‍ ആരംഭം കുറിക്കും.

ഉയിര്‍പ്പ്: ഉയിര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷയും വി.കുര്‍ബാനയും 20ന് രാത്രി 9 മണിക്ക് ആരംഭിക്കുന്നു. വലിയ ആഴ്ചയിലെ മറ്റ് ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും വചന പ്രഘോഷണവും ക്രമീകരിച്ചിരിക്കുന്നു. ശുശ്രൂഷകളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷീന്‍- 075 44547007,
സജി- 07951221914

ദേവാലയത്തിന്റെ വിലാസം:-

St. Anns Church – Mar lvanious Centre,
Degenham,
RM9 4SU.