മിശിഹാ രാജാവാണോ..? ക്രൈസ്തവരും അക്രൈസ്തവരും ചോദിക്കുന്നു! കുറവിലങ്ങാടിന്റെ സുവിശേഷം

മിശിഹാ രാജാവാണോ..? ക്രൈസ്തവരും അക്രൈസ്തവരും ചോദിക്കുന്നു! കുറവിലങ്ങാടിന്റെ സുവിശേഷം
November 22 15:12 2020 Print This Article

റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍
ആരാധനാക്രമ വത്സരത്തിന്റെ പള്ളിക്കൂദാശക്കാലത്തിലെ അവസാന ഞായറാഴ്ച്ച. മിശിഹാ രാജാവാണെന്ന ബോധ്യത്തിന്റെ തിരുന്നാളാണിന്ന്. സമാധാനത്തിന്റെ രാജാവായ കര്‍ത്താവ് മനുഷ്യ ഹൃദയങ്ങളില്‍ ഭരണം നടത്തിയെന്നാല്‍, മതത്തിന്റെയും ജാതിയുടെയും വിഭാഗീയതയുടെയും രാജ്യത്തിന്റെയും സമുദായത്തിന്റെയുമൊക്കെ ചിന്തകളുടെ അതിര്‍വരമ്പ് കൊണ്ട് മനുഷ്യനെ മനുഷ്യനായി അംഗീകരിക്കാതെ മാറ്റി നിര്‍ത്തപ്പെടുന്ന വ്യവസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്ന സുവിശേഷാധിഷ്ഠിതമായ ദൈവീക ചിന്തയുടെ പരിണിത ഫലമാണ് മിശിഹായായ രാജാവിന്റെ തിരുന്നാളിന്റെ അടിത്തറ. മനുഷ്യരുടെ ഹൃദയങ്ങളിലും ജീവിതങ്ങളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും ലോകം മുഴുവനും നിറഞ്ഞു നില്ക്കുന്ന അധീശ്വാധം ദൈവത്തിന്റേതാണന്നുള്ള പ്രഖ്യാപിക്കലാണ് മിശിഹാ രാജാവ് എന്ന ചിന്തയുടെ പ്രേരകശക്തി. ഇതാവണം നമ്മുടെ ഹൃദയങ്ങളില്‍ നങ്കുരിക്കേണ്ട മിശിഹായെക്കുറിച്ചുള്ള കാഴ്ചപ്പാട്.

ജനാധിപത്യം എന്ന ശ്രീകോവിലിന്റെ അധികാരത്തിലെ ഏറ്റവും എളിയ പദവി പോലും എത്തിപ്പിടിക്കാന്‍ അഹോരാത്രം ചര്‍ച്ചകളും തീരുമാനമാകാത്ത വ്യവസ്ഥിതികളുമുള്ള നമ്മുടെ നാട്ടില്‍ രാജത്വത്തിന്റെ ഒരു പ്രകടനങ്ങളും ലോകത്ത് നടത്താത്ത ഒരേയൊരു വ്യക്തി കര്‍ത്താവാണ്. അധികാരമെന്ന രാജത്വത്തിന്റെ കഷണങ്ങള്‍ സ്വന്തമാക്കാനുള്ള വ്യഗ്രത ജനസമൂഹത്തില്‍ നാം ഇന്ന് കാണുന്നുണ്ട്.

22 11 2020 ഞായര്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ കുറവിലങ്ങാട്ട് പള്ളിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രശസ്ത ഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles