ഫാ. ബിജു കുന്നയ്ക്കാട്ട്

ബര്‍മ്മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരുക്കുന്ന രണ്ടാം അഭിഷേകാഗ്നി ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്റെ ആദ്യ ദിനത്തിന് കവന്‍ട്രി റീജിയണും ബര്‍മ്മിംഗ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററും ആതിഥേയമരുളും. 20-ാം തിയതി ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ജപമാല പ്രാര്‍ത്ഥനയോടെ ഏകദിന കണ്‍വെഷന്‍ ആരംഭിക്കും. വൈകീട്ട് 5 മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെയാണ് തിരുക്കര്‍മ്മങ്ങള്‍ സമാപിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസിന്റെ ഡയറക്ടറുമായ റവ. ഫാ. സേവ്യര്‍ വട്ടായില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ജപമാല പ്രാര്‍ത്ഥന, ആരാധനാസ്തുതി ഗീതങ്ങള്‍, ഗാന ശുശ്രൂഷ, വി. കുര്‍ബാന, തിരുവചന പ്രഭാഷണങ്ങള്‍, അനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്ക് ആത്മീയതയുടെ നവ്യാനുഭവം സമ്മാനിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കവന്‍ട്രി റിജിയണിലെ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന മലയാളി വൈദികരും മറ്റ് ഇടവകകളില്‍ ശുശ്രൂഷ ചെയ്യുന്ന മലയാളി വൈദികരും സന്യാസിനികളും റിജീയണിലെ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളിലുമുള്ള വിശ്വാസികളും ദൈവാനുഭവത്തിന്റെ ആഘോഷത്തിനായി ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വരുന്ന ശനിയാഴ്ച്ച ഒത്തുച്ചേരും. ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ വിലാസം: West Bromwich, B70 7JW.

കണ്‍വെന്‍ഷന്‍ ദിവസം കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിക്കും. കണ്‍വെന്‍ഷന്റെ ഒരുക്കത്തിനും വിജയത്തിനുമായി 18-ാം തിയതി വ്യാഴം Our Lady of Rosary and st. Theresa of Lisieux, B8 3BB ദേവാലയത്തില്‍ വെച്ച് 12 മണിക്കൂര്‍ (രാവിലെ 10 മുതല്‍ രാത്രി 10 വരെ) ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്റെ ഒരുക്കത്തിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തായായി വരുന്നതായി റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. ടെറിന്‍ മുള്ളക്കര അറിയിച്ചു. എല്ലാ വിശ്വാസികളെയും ഈ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു