സി. ഗ്രേസ്മേരി 

അജപാലനത്തോടപ്പം സുവിശേഷവത്ക്കരണം എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ രൂപതയിലെ ഒരോ ദൈവജനവും പരിശുദ്ധാത്മ അഭിഷേകത്തില്‍ നിറയുന്നതിനായി അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്നി 208 ചെല്‍റ്റ്‌നാം റെയ്‌സ് കോഴ്‌സ് സെന്ററില്‍ വെച്ച് ഒക്ടോബര്‍ 28ന് നടക്കും. പ്രശസ്ത വചന പ്രഘോശകനായി ബഹു. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ നയിക്കുന്ന ഈ കണ്‍വെന്‍ഷന് വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ താഴെപറയുന്നവയാണ്.

1. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം 5 മണിക്ക് സമാപിക്കും.

2. കണ്‍വെന്‍ഷന്‍ സെന്ററിന്റെ വിലാസ്;

Cheltenham Racecourse
Evesham Rd, Presthury
GL50 4SH

3. കണ്‍വെന്‍ഷന്‍ ഹാളിനോട് ചേര്‍ന്ന് തന്നെ ധാരാളം സൗജന്യ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്.

4. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. പാക്ക്ഡ് ലഞ്ച് കുട്ടികളുടെ കൈവശം കൊടുത്തു വിടേണ്ടതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

5. കണ്‍വെന്‍ഷന്‍ മെയിന്‍ ഹാളില്‍ ഭക്ഷണ പാനീയങ്ങള്‍ അനുവദിനീയമല്ലാത്തതിനാല്‍ ഉച്ചഭക്ഷണം ആവശ്യമുള്ളവര്‍ തങ്ങളുടെ വാഹനങ്ങളില്‍ കരുതുക. എന്നാല്‍ കുട്ടികളുടെ ഭക്ഷണം അവരുടെ കൈവശം കൊടുത്തുവിടേണ്ടതാണ്.

6. കുമ്പസാരത്തിനും സ്പ്‌രിച്യുല്‍ ഷെയറിംഗിനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

7. ജപമാല, ആരാധന, സ്തുതി ഗീതങ്ങള്‍, വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യാരാധന എന്നീ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

അഭിഷേകാഗ്നി 2018 ഒരു പുത്തന്‍ പന്തക്കുസ്താനുഭവമാകട്ടെയെന്ന് ആശംസിച്ചുകൊണ്ട് എല്ലാവരെയും ഈ കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുകയും അതുപോലെ തന്നെ ദൈവാനുഗ്രഹങ്ങള്‍ ആശംസിക്കുകയും ചെയ്യുന്നതായി ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജയണല്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഫിലിപ്പ് കണ്ടോത്ത്(റീജിയണല്‍ ട്രസ്റ്റി) : 7703063836
റോയ് സെബാസ്റ്റിയന്‍(ജോയിന്റ് ട്രസ്റ്റി): 7862701046