ഇടവക ജനങ്ങളെ ഒന്നടങ്കം ആത്മീയ ഉണര്‍വില്‍ ആനന്ദിപ്പിച്ച്, നവീകരണത്തിന്റെ പുത്തന്‍ ചൈതന്യം പകര്‍ന്നുകൊണ്ട് മരിയന്‍ മിനിസ്ട്രിയുടെ മൂന്ന് ദിവസത്തെ കുടുംബനവീകരണ ധ്യാനം പോര്‍ട്ട്സ്മത്തില്‍ സമാപിച്ചു.
മോശ മുള്‍പ്പടര്‍പ്പില്‍ കണ്ട ഒരു വേറിട്ട കാഴ്ചയായ, അഗ്നിയെ സ്വീകരിക്കാന്‍ പ്രവാസ ജീവിതത്തില്‍ കടന്ന്പോയ തെറ്റായ വഴികള്‍ തിരിച്ചറിഞ്ഞ്, സഭയോട് ചേര്‍ന്ന് നവീകരണത്തിന്റെ പാത തെരഞ്ഞെടുക്കുവാന്‍ ധ്യാനത്തിന് നേതൃത്വം കൊടുത്ത മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി എടാട്ട് ഇടവക ജനങ്ങളെ ഉദ്ബോദിപ്പിച്ചു.
ദൈവസ്നേഹം ശിക്ഷിക്കാത്ത സ്നേഹം തന്നെയാണ് എന്ന് തന്റെ ജീവിത സാക്ഷ്യങ്ങളിലൂടെ മരിയന്‍ മിനിസ്ട്രി മാനേജിംഗ് ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജ് പങ്കുവെച്ചത് വിശ്വാസികള്‍ക്ക് വലിയ അനുഭവമായി മാറി.
ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ സഭയോട് ചേര്‍ന്ന് നടത്തുന്ന മരിയന്‍ മിനിസ്ട്രിയുടെ ധ്യാനങ്ങളും പ്രവര്‍ത്തനങ്ങളും രൂപതക്ക് മുഴുവനും പ്രയോജനകരമായി മാറട്ടെ എന്ന് മിഷന് കോ-ഓര്‍ഡിനേറ്റര്‍ ബഹുമാനപ്പെട്ട രാജേഷ് അബ്രഹാം അച്ചന് ആശംസിച്ചു. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ നടത്തിയ സെഹിയോന്‍ കിഡ്സ് ടീമിന് അച്ചന് പ്രത്യേകം നന്ദി പറഞ്ഞു.
അടുത്ത വര്‍ഷത്തേക്കും ഈ ധ്യാനം ബുക്ക് ചെയ്യുവാന്‍ ഇടവക ജനങ്ങള്‍ തന്നോട് ആവശ്യപ്പെട്ടത് മരിയന്‍ മിനിസ്ട്രിയുടെ കുടുംബ നവീകരണ ധ്യാനം ഏവര്‍ക്കും പ്രയോജനകരമായി എന്നതിനാലാണ് എന്ന് പാരിഷ് സെക്രട്ടറി ശ്രീമാന്‍ ജോസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!