ലണ്ടന്‍: ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിലെ മെത്രാന്‍ സംഘത്തിന്റെ തലവനും ലണ്ടണ്‍ അതിരൂപത ആര്‍ച്ബിഷപ്പും കര്‍ദ്ദിനാളുമായ വിന്‍സെന്റ് നിക്കോള്‍സുമായി സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്നലെ കൂടിക്കാഴ്ച നടത്തി. ആര്‍ച്ചുബിഷപ്‌സ് ഹൗസില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനൊപ്പം മാര്‍ ആലഞ്ചേരി കാര്‍ഡിനാള്‍ വിന്‍സെന്റ് നിക്കോള്‍സിനെ സന്ദര്‍ശിച്ചത്.
കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ രണ്ടുപേരും സന്ദര്‍ശനത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ കാര്‍ഡിനള്‍ വിന്‍സെന്റ് സംതൃപ്തി അറിയിച്ചു. കത്തോലിക്കാ തിരുസഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതാവശ്യമാണെന്നും അത് സഭയുടെ വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങളെയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഇരു കര്‍ദ്ദിനാളന്മാരും അഭിപ്രായപ്പെട്ടു. ഹ്രസ്വമായ സന്ദര്‍ശനത്തില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിലെ മെത്രാന്‍ സംഘത്തിന്റെ സെക്രട്ടറി റവ. ഫാ. ക്രിസ്റ്റഫര്‍ തോമസും സന്നിഹിതനായിരുന്നു.
Leave a Reply