ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

സൗത്താംപ്ടണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് സൗത്താംപ്ടണ്‍ കേന്ദ്രമാക്കി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പുതിയ മിഷന്‍ പ്രഖ്യാപിച്ചു. ‘സെന്റ് തോമസ് ദി അപ്പോസ്റ്റല്‍’ എന്ന് പേരിട്ടിരിക്കുന്ന പുതിയ മിഷന്‍ കേന്ദ്രം ഈസ്റ്റിലേയ്, ഹെഡ്ജെന്റ്, സാലിസ്ബറി, സൗത്താംപ്ടണ്‍ എന്നീ വി. കുര്‍ബാന കേന്ദ്രങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് രൂപം കൊണ്ടതാണ്. ഇന്നലെ മില്‍ബ്രൂക്കിലുള്ള ഹോളി ട്രിനിറ്റി ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. ചാക്കോ പനത്തറ, റവ. ഫാ. രാജേഷ് ആനത്തില്‍, സെക്രട്ടറി റവ. ഫാ. ഫാന്‌സുവ പത്തില്‍ എന്നീ വൈദികരുടെയും നിരവധി വിശ്വാസികളുടെയും സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മിഷന്‍ സ്ഥാപന ഡിക്രി, മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ടോമി ചിറക്കല്‍മണവാളന് കൈമാറി.

തുടക്കത്തില്‍ നടന്ന സ്വീകരണത്തിനും സ്വാഗതത്തിനും ശേഷം റവ. ഫാ. രാജേഷ് ആനത്തില്‍ മിഷന്‍ സ്ഥാപന വിജ്ഞാപന പത്രിക (ഡിക്രി) വായിച്ചു. തുടര്‍ന്ന് അഭിവന്യ പിതാക്കന്മാരും മറ്റു വിശിഷ്ടാതിഥികളും തിരിതെളിച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വി. കുര്‍ബാനയര്‍പ്പിച്ചു വചനസന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന സ്‌നഹേഹവിരുന്നില്‍ പങ്കുചേര്‍ന്നു മിഷന്‍ സ്ഥാപന സന്തോഷം വിശ്വാസികള്‍ പങ്കുവച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ന് രാവിലെ 9. 15ന് ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (Bethel Convention Center, Kelvin Way, Birmingham, B70 7JW) നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനും മിഷന്‍ പ്രഖ്യാപനങ്ങള്‍ക്കും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇവിടെ വെച്ച് സെന്റ് ഫൗസ്തിന മിഷന്‍ കേറ്ററിങ്ങും സെന്റ് തോമസ് ദി അപ്പോസല്‍ മിഷന്‍ നോര്‍ത്താംപ്റ്റനുമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഉച്ചകഴിഞ്ഞു ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ് മാല്‍ക്കം മക്മഹോനുമായി കര്‍ദ്ദിനാള്‍ കൂടിക്കാഴ്ച നടത്തും. മാര്‍ ജോസഫ് സ്രാമ്പിക്കലും കര്‍ദ്ദിനാളിന്റെ അനുഗമിക്കും. വൈകിട്ട് ലിവര്‍പൂളില്‍, ബെര്‍ക്കിന്‍ഹെഡ്ഡ് കേന്ദ്രമായി തുടങ്ങുന്ന സെന്റ് ജോസഫ് മിഷന്റെ ഉദ്ഘാടനവും കര്‍ദ്ദിനാള്‍ നിര്‍വ്വഹിക്കും.

നാളെ വൈകിട്ട് 5. 00 മണിക്ക് ലിവര്‍പൂളില്‍, ലിതെര്‍ലാന്‍ഡില്‍ സീറോ മലബാര്‍ സഭയ്ക്ക് ലഭിച്ച ദൈവാലയത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ദിവ്യ ബലിയര്‍പ്പിച്ച വചന സന്ദേശം നല്‍കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും തിരുക്കര്‍മ്മങ്ങളിലേക്കു ഏവരെയും ക്ഷണിക്കുന്നതായും പ്രീസ്റ്റ് ഇന്‍ ചാര്‍ജുമാരും കമ്മറ്റി അംഗങ്ങളും അറിയിക്കുന്നു.