സിറിള്‍ പനംങ്കാല
നോട്ടിങ്ഹാം: കഴിഞ്ഞ പത്ത് വര്‍ഷക്കാലം നോട്ടിങ്ഹാമിലെ ക്‌നാനായ സമൂഹത്തെ തങ്ങളുടെ തനിമയിലും പാരമ്പര്യത്തിലും പൈതൃകത്തിലും കൈ പിടിച്ചു നടത്തിയ നോട്ടിങ്ഹാം ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ ദശാബ്ധി ആഘോഷങ്ങളുടെ സമാപനത്തിനായി ഒരുങ്ങുകയാണ്. ആഘോഷങ്ങള്‍ക്ക് പത്തരമാറ്റ് പകിട്ടേകുവാന്‍ യു.കെ കെ.സി.എയുടെ 51 യൂണിറ്റുകള്‍ക്കും പങ്കെടുക്കുവാന്‍ സാധിക്കുന്ന ഓള്‍ യു.കെ പുരാതന പാട്ട് മത്സരവും നടത്തപ്പെടുന്നു. മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ വി കുര്‍ബാന, വെല്‍ക്കം ഡാന്‍സ്, മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാപരിപാടികള്‍, യു.കെ കെ.സി.എ ഭാരവാഹികള്‍ക്ക് സ്വീകരണം, സ്‌നേഹവിരുന്ന് തുടങ്ങി വിപുലമായ ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.
പത്തുവര്‍ഷം മുന്‍പ് ശ്രീ ജെയിംസ് കാവനാലിന്റെയും ശ്രീ ബേബി കുര്യക്കോസിന്റെയും നേതൃത്വത്തില്‍ തുടക്കം കുറിച്ച നോട്ടിങ്ഹാം ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ തുടര്‍ന്ന് വന്ന നേതൃത്വങ്ങളുടെ ശക്തമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി വളര്‍ന്നു പന്തലിച്ചു യു.കെ കെ.സി.എക്ക് പൂര്‍ണമായും പിന്തുണ നല്‍കികൊണ്ട് നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നു. യു.കെ കെ.സി.എ സെന്‍ട്രല്‍ കമ്മറ്റിയിലേക്ക് കരുത്തരായ നേതാക്കളെ സംഭാവന ചെയിത ഒരു യൂണിറ്റാണ് നോട്ടിങ്ഹാം. യു.കെ കെ.സി.എയുടെ കരുത്തരായ സെക്രട്ടറിമാരില്‍ ഒരാളായ ശ്രീ മാത്തുക്കുട്ടി ആനകുത്തിക്കലും ഇപ്പോഴത്തെ സെന്‍ട്രല്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ജോയിന്റ് ട്രഷര്‍ ശ്രീ ജെറി ജെയിംസും നോട്ടിങ്ഹാം യുണിറ്റ് അംഗമാണ്.
തങ്ങളുടെ പാരമ്പര്യങ്ങളും തനിമയും കാത്തുപരിപാലിച്ചു കൊണ്ട് വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ തക്ക പ്രവര്‍ത്തങ്ങളുമായി NKCA മുന്നേറുകയാണ്. ദശാബ്ധി ആഘോഷങ്ങളുടെ വിജയത്തിനായി പ്രസിഡന്റ് ശ്രീ മാത്തുക്കുട്ടി ആനകുത്തിക്കലിന്റെയും സെക്രട്ടറി ശ്രീമതി ടെസ്സി ഷാജിയുടെയും നേതൃത്വത്തിലുള്ള കമ്മറ്റി അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
Leave a Reply