വെയില്‍സിന്റെ നാനാഭാഗങ്ങളിലുള്ള സീറോ മലബാര്‍ കുടുംബങ്ങള്‍ക്ക് വിശുദ്ധ ലിഖിതങ്ങളെക്കുറിച്ച് ആഴമേറിയ ഉള്‍ക്കാഴ്ച്ചകള്‍ നല്‍കുവാനും സഭാസമൂഹത്തിത്തെ കൂടുതല്‍ ദൈവോന്മുഖമാക്കി വളര്‍ത്തുവാനും ഉദ്ദേശിച്ചുള്ള ഗ്രാന്‍ഡ് മിഷ്# ധ്യാനം ഏപ്രില്‍ 26,27,28 തിയതികളില്‍ കാര്‍ഡിഫില്‍ വെച്ച് നടത്തപ്പെടുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ജനലക്ഷങ്ങള്‍ക്ക് ദൈവവചനത്തിന്റെ ശക്തിയും ആഴവും പകര്‍ന്നുകൊടുക്കുന്ന പ്രസിദ്ധ ധ്യാനഗുരു റവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് മിഷന്‍ നയിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ധ്യാനത്തില്‍ ദിവ്യബലി അര്‍പ്പിച്ചു വെയില്‍സിലെ സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതുമാണ്.

ആത്മാഭിഷേകം നിറഞ്ഞ വചനപ്രഘാണം, ഭക്തി സാന്ദ്രമായ ദിവ്യ ബലികൃപാവരസമൃദ്ധമായ ദിവകാരുണ്യ, ആരാധന, ഹദ്യമായ ഗാനശുശ്രൂഷ. നവീകരണത്തിന് സഹായകമായ അനുരഞ്ജന ശുശ്രൂഷ എന്നിവയിലൂടെ വ്യക്തികള്‍ക്കും കുടുംബംഗങ്ങള്‍ക്കും വലിയ ഉണര്‍വ്വ് ലക്ഷ്യം വെക്കുന്ന ഈ ധന്യ ദിവസങ്ങളിലേക്ക് ഏവരെയും പ്രത്യേകമായി വെയില്‍സിന്റെ നാനാഭാഗങ്ങളിലുമുള്ള വിശ്വാസികളെ ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഭാരതത്തിന്റെ അപ്പസ്‌തോലനായ വി. തോമാശ്ലീഹയുടെ വിശ്വാസ പ്രഘാഷണ നിരുനാളായ പുതു ഞായറിന്റെയും വി. ഫൗസ്റ്റീനയിലൂടെ വെളുപ്പെടുത്തപ്പെട്ട ദിവ്യകരുണയുടെ ഞായറിന്റെയും പ്രത്യേക പ്രാര്‍ത്ഥനാ ശുിശ്രൂഷകള്‍ സമാപന ദിവസമായ ഏപ്രില്‍ 28നെ അനുഗ്രഹപ്രദമാക്കും.

കുട്ടികളുടെ അവരുടെ പ്രായത്തിന് അനുസരിച്ച് പ്രത്യേക ശുശ്രൂഷകള്‍ കുമ്പസാരത്തിലുള്ള സൗകര്യം ഇവ ഉണ്ടായിരിക്കുന്നതാണ്.

ധ്യാനത്തിനെത്തുന്നവരുടെ വാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിപുലമായ സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ അനുഗ്രഹീത വചനപ്രഘോഷണ അനുഭവത്തിലേക്ക് ഏവരെയും കാര്‍ഡിഫ്, ന്യൂപോര്‍ട്ട്, പാരി എന്നീ വി. കുര്‍ബാന സെന്ററുകള്‍ ഉള്‍കൊള്ളുന്ന കാര്‍ഡിഫ് മിഷനിലെ എല്ലാ കുടുംബങ്ങളും കമ്മറ്റികളും ബഹു. ജോയ് വയലില്‍ അച്ചനോടൊപ്പം ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലഘുഭക്ഷണം, പാനീയങ്ങള്‍ എന്നിവ ആവശ്യമുള്ളവര്‍ സ്വയം കരുതേണ്ടതാണ്.

വിലാസം.
St. David’d Catholic College
Ty-Gwyn Road, Cardiff
CF23 5QD

സമയക്രമം: Friday 26th April: 3.00pm to 6.00pm, Saturday & Sunday (27th and 28th April) 9.00am to 6.00 pm

Email- [email protected]