സിനോ ചാക്കോ

കാര്‍ഡിഫ്: ആറാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തിനുള്ള കൊടി ഉയര്‍ത്തല്‍ 17ന് ഞായറാഴ്ച്ച വി. കുര്‍ബാനക്ക് ശേഷം നടത്തുന്നു. കാര്‍ഡിഫ് സ്വാന്‍സി സെന്റ് ജോണ്‍സ് ക്‌നാനായ ഇടവകയില്‍ ഉച്ചയ്ക്ക് ശേഷം ഇടവക വികാരി കൊടി ഉയര്‍ത്തുന്നതാണ്. ജൂണ്‍ 30ന് ശനിയാഴ്ച്ച ന്യൂപോര്‍ട്ടിലുള്ള മാര്‍ ക്ലിമ്മീസ് നഗറില്‍ വെച്ചാണ് ക്‌നാനായ സംഗമം നടക്കുന്നത്. യൂറോപ്പിലെ വിവിധ ഇടവകകളില്‍ നിന്നും യുകെയിലെ എല്ലാ ഇടവകകളില്‍ നിന്നും സമുദായ അംഗങ്ങള്‍ സംഗമത്തില്‍ സംബന്ധിക്കുന്നതിന് വെള്ളിയാഴ്ച്ച തന്നെ എത്തിച്ചേരും. ക്‌നായി തോമായുടെ സന്തതി പരമ്പരകള്‍ യുറോപ്പിലേക്ക് കുടിയേറിയതിന്റെ സ്മരണകള്‍ പുതുക്കുന്ന ഈ ക്‌നാനായ മാമാങ്കത്തിലേക്ക് എല്ലാ സമുദായ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതുമയാര്‍ന്ന വിവിധ കലാപരിപാടികള്‍ ക്‌നാനായ തനിമ വിളിച്ചോതുന്ന റാലി എന്നിവ ഈ വര്‍ഷത്തെ സംഗമത്തിന്റെ പ്രത്യേകതകളാണ്. ആയിരത്തിലധികം സമുദായ സ്‌നേഹികളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.