വഴക്കുണ്ടായതിന് പിന്നാലെ ഒപ്പം ജിവിച്ച പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പലയിടത്ത് വലിച്ചെറിഞ്ഞ് യുവാവ്. ഡല്‍ഹിയിലാണ് സംഭവം. ശ്രദ്ധ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ശ്രദ്ധയ്‌ക്കൊപ്പം താമസിച്ചിരുന്ന അഫ്താബ് അമീന്‍ പൂനവാല എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.

മേയ് 18നായിരുന്നു സംഭവം. ശ്രദ്ധയും അഫ്താബും തമ്മില്‍ വഴക്കുണ്ടായെന്നും തുടര്‍ന്ന് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറയുന്നു. കൊലപാതകത്തിനു ശേഷം ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളായി മുറിച്ച അഫ്താബ് അത് ഫ്രിജില്‍ സൂക്ഷിച്ചു.

പിന്നീട് അഫ്താബ് ശരീരഭാഗങ്ങള്‍ ഡല്‍ഹി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ കൊണ്ടിടുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. മുംബൈയില്‍ ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്യവേയാണ് ഇരുപത്താറുകാരിയായ ശ്രദ്ധഅഫ്താബുമായി പരിചയത്തിലാകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് ഇവര്‍ പ്രണയത്തിലായി. വിവാഹക്കാര്യം പറഞ്ഞപ്പോള്‍ ശ്രദ്ധയുടെ വീട്ടുകാര്‍ ഈ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെ ഇരുവരും മുംബൈയില്‍നിന്ന് ഡല്‍ഹിയിലെത്തി മെഹ്‌റൗലിയിലെ ഫ്‌ലാറ്റില്‍ താമസമാക്കുകയും ചെയ്തു. ഡല്‍ഹിയിലേക്കു മാറിയതിനു പിന്നാലെ കുടുംബാംഗങ്ങളില്‍നിന്നുള്ള ഫോണ്‍ കോളുകള്‍ക്ക് ശ്രദ്ധ മറുപടി നല്‍കാതെയായി.

നവംബര്‍ എട്ടിന് ശ്രദ്ധയുടെ പിതാവ് വികാസ് മദാന്‍ മകളെ അന്വേഷിച്ച് എത്തിയപ്പോള്‍ കാണാതായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.