നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പരസ്യ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോൻെറ മൊഴിയെടുക്കുന്നു . ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം അദ്ദേഹത്തിൻെറ മൊഴിയെടുക്കുന്നത്.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യുന്നുണ്ട്. ശ്രീകുമാര്‍ മേനോന്‍ ചെയ്ത പരസ്യത്തിലൂടെയാണ് മഞ്ജു വാര്യര്‍ രണ്ടാം വരവില്‍ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്.
ദിലീപുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് ശ്രീകുമാര്‍ മേനോനെ വിളിച്ചുവരുത്തിയത്. മോഹന്‍ലാലിനെ നായകനാക്കി ഒടിയന്‍ എന്ന ചിത്രമൊരുക്കുന്നത് ശ്രീകുമാര്‍ മേനോനാണ്. 1000 കോടി ബജറ്റില്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം മഹാഭാരതം ഒരുക്കുന്നതും ഇദ്ദേഹമാണ്.
Leave a Reply