ഇത് യുകെയിലെ പ്രവാസി മലയാളി ശ്രീ ഉള്ളാപ്പിള്ളിൽ  … ബെഡ്ഫോഡിൽ താമസം.. യുകെയിലെ മലയാളികളുടെ പ്രിയ റേഡിയോ ആയ എൽ എം ആറിലെ റേഡിയോ ജോക്കി… ഭാര്യ പ്രശാന്തി ശ്രീകുമാർ… അറിയപ്പെടുന്ന നൃത്തക്കാരി .. എട്ട് വർഷത്തോളം ക്ലാസിക്കൽ ഡാൻസ് പരിശീലിച്ചിട്ടുള്ള, പല വേദികളിലും കഴിവ് തെളിയിച്ച ഒരു കലാകാരി… മക്കൾ രണ്ടു പേർ.. നവാമി ശ്രീകുമാർ, നിവേത് ശ്രീകുമാർ.

തന്നിലെ ചിന്തകളെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന മുഖ്യ പങ്കുവഹിക്കുന്ന ഒരു മീഡിയ ആണ് സിനിമ… രാഷ്ട്രീയത്തിന്റെ പേരിൽ മനുഷ്യനെ കഷണങ്ങളാക്കുന്ന രാഷ്ട്രീയത്തിനെതിരെയാണ് ശ്രീകുമാറിന്റെ ഈ ചെറിയ ഏഴ് മിനിറ്റ് മാത്രം നീളുന്ന, എന്നാൽ ഒരു വലിയ സത്യം വിളിച്ചു പറയുന്ന ഹൃസ്വ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്യാനൊരുങ്ങുന്നത്. ഈ വരുന്ന മാർച്ച് മാസം രണ്ടാം തിയതി നിങ്ങളുടെ മുൻപിലേക്ക് എത്തുന്നു… ഒരുപാട് വേദികളിൽ പ്രദർശിപ്പിച്ചു കഴിഞ്ഞ ഈ ചിത്രം ഒരുപാട് പ്രശംസകൾ ഏറ്റുവാങ്ങിയാണ് ‘പാപമരം’  പ്രദർശനത്തിന് എത്തുന്നത്… കഥാപാത്രങ്ങളായി എത്തുന്നത് മഴവിൽ മനോരമയിൽ ഡി ഫോർ ഡാൻസിലെ ആങ്കർ ആയ അങ്കിത് മാധവ്, പ്രശസ്ത നടൻ യേശുദാസ് ആന്റണി എന്നിവർ മുഖ്യ വേഷത്തിൽ എത്തുമ്പോൾ സംഗീതം ചെയ്‌തിരിക്കുന്നത്‌ ദീപാങ്കുരൻ കണ്ണാടിമന, മലയാള സിനിമയ്ക്കുവേണ്ടി ഗാനങ്ങൾ എഴുതുന്ന കൈതപ്രത്തിന്റെ മകൻ..

രാഷ്ട്രീയ കൊലപാതകങ്ങൾ പ്രസ്ഥാനങ്ങളെ വളർത്തുമ്പോൾ തകരുന്നത് അതിനു ബലിയാടാകുന്ന യുവാക്കളും അവരുടെ സ്വപ്നങ്ങളും കുടുംബങ്ങളുമല്ലേ ???…  നാടിന്റെ നന്മയ്ക്കും പുരോഗതിക്കും പ്രവർത്തിക്കേണ്ട പ്രസ്ഥാനങൾ ഇന്ന് നേതാക്കളുടെ വളർച്ചക്ക് മാത്രമാകുന്നു……
ഇത്തരം പ്രസ്ഥാനങ്ങളും നേതാക്കൾക്കും വേണ്ടി ജീവൻ ഹോമിച്ചവരുടെ ആത്മാക്കൾ നമ്മെ നോക്കി പുച്ഛിക്കുകയല്ലേ ????..
മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം ഒരു നല്ല ജനതയ്ക്ക് വേണ്ടി നമുക്ക് കൈ കോർക്കാം……
ഒരു വലിയ ആശയം കുഞ്ഞു ചിത്രമായി എത്തിക്കാനുള്ള ശ്രമം.  നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നതായി സംവിധായകൻ ശ്രീ ഉള്ളാപ്പിള്ളിൽ.

[ot-video][/ot-video]

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Directed by: Sree ullappillil.
Creative director: Sharath S Parayil. Screenplay: Dhanesh Soman.
Editor: Rahman Mohammed Ali.
Music: Deepankuran Kannadimana.
DOP: Shanthanu Das Mohapathra.
CG: P B Bose
Coloring: Vysakh
Executive producer: Aby M Paul, Ranjith vathyath.
Production controller: Ajai Kumar Nair.
Actors: Yesudas Antony
              Ankith Madhav
              K.P Vinayan
              Ramdas.R.Nair

 

[ot-video][/ot-video]