ശ്രീനാരായണ ധർമ സംഘം യുകെയുടെ വിഷു ആഘോഷം ഈ കഴിഞ്ഞ ഏപ്രിൽ 30 ശനിയാഴ്ച പാപ്‌വർത്ത്‌ വില്ലജ് ഹാളിൽ വച്ചു വളരെ വർണാഭമായി ആഘോഷിച്ചു. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ശ്രീ നാരായണീയർ ഒത്തുകൂടുകയുണ്ടായി. പ്രസിഡന്റ് ശ്രീ കിഷോർ രാജിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ശ്രീ സജീവ് ദിവാകരൻ ഏവരെയും സ്വാഗതം ചെയ്യുകയും ശ്രീ സുരേഷ് ശങ്കരൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് ഏഷ്യാനെറ്റ് യൂറോപ്പ്/ആനന്ദ് tv ചെയർമാൻ ശ്രീ സദാനന്ദൻ ശ്രീകുമാർ ആഘോഷ പരിപാടികളുടെ ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് വിഷുക്കണിയും, വിഷുക്കൈനീട്ടവും ഒരുക്കിയിരുന്നു.

കുട്ടികളും മുതിർന്നവരും ചേർന്നൊരുക്കിയ വിവിധ കലാപരിപാടികളും ആഘോഷത്തിന് നിറപ്പകിട്ടേകി. വിഭവ സമൃദ്ധമായ വിഷു സദ്യയും ഒരുക്കിയിരുന്നു. ഏറെകാലത്തെ കാത്തിരിപ്പിനു ശേഷം കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സംഗമ വേദിയായി മാറി ഈ ആഘോഷദിനം. തുടർന്ന് ശ്രീ ദീപു കെ ചന്ദ്ര എല്ലാവർക്കും നന്ദി അറിയിച്ചു.വരുന്ന ഒക്ടോബർ മാസം 1 ന് 9 മണിമുതൽ 5 മണിവരെ കേംബ്രിഡ്ജിലേ പാപ്പുവറത്ത് വില്ലേജ് ഹാളിൽ വളരെ വിപുലമായി ഓണാഘോഷം നടത്തുവാൻ തീരുമാനിച്ചു

കൂടുതൽ വിവരങ്ങൾക്ക്
പ്രസിഡന്റ് ശ്രീ കിഷോർ രാജജ് – 07533868372
സെക്രട്ടറി സജീവ് – 07877902457
സുരേഷ് ശങ്കരൻ 07830906560
പ്രകാശ് വാസു – 07872921211