തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍ നഗ്‌നമായി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. ടോളിവുഡിലെ ഒരു മുന്‍നിര നിര്‍മാതാവിന്റെ മകന്‍ തന്നെ പീഡിപ്പിച്ചെന്നും. സ്റ്റുഡിയോയില്‍ വെച്ച് തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും ആരോപിച്ച് നടി രംഗത്ത് വന്നിരുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പ്രശസ്ത സിനിമാ താരം റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബട്ടിയാണെന്ന് നടി തുറന്ന് പറഞ്ഞു.

വെളിപ്പെടുത്തലിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രൊഡ്യൂസര്‍ സുരേഷ് ബാബുവിന്റെ മകനാണ് അഭിറാം ദഗ്ഗുബട്ടി. ഇപ്പോള്‍ അന്യ ഭാഷാ നടിമാര്‍ക്കാണ് തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. തെലുങ്ക് പെണ്‍കുട്ടികള്‍ ചൂഷണത്തിന് തയാറാകാത്തത് കൊണ്ടാണ് അവസരങ്ങള്‍ കുറയുന്നതെന്നും ശ്രീ തുറന്നടിച്ചു. ഒരുപക്ഷേ അവര്‍ എന്തിനും തയ്യാറാകുന്നത് കൊണ്ടാകാം. അതാണ് കഴിഞ്ഞ 10- 15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും ശ്രീ ആരോപിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തെലുങ്ക് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നടപടി സ്വീകരിക്കണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു. വിഷയം പരിഹരിച്ചില്ലെങ്കില്‍ പൊതുനിരത്തില്‍ പൂര്‍ണ്ണനഗ്നയായി സമരം ചെയ്യുമെന്ന് സമൂഹ മാധ്യമത്തില്‍ കുറിച്ച നടി പിന്നീട് ഫിലിം ചേമ്പര്‍ ഓഫീസിനും മുന്നില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചിരുന്നു. തെലുങ്ക് സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും നടന്മാര്‍ക്കുമെതിരെ ലൈംഗിക ചൂഷണ ആരോപണവുമായി ശ്രീ റെഡ്ഡി നേരത്തെ രംഗത്ത് വന്നിരുന്നു.

സിനിമയില്‍ വേഷം ലഭിക്കണമെങ്കില്‍ ലൈവ് നഗ്ന വീഡിയോ ചാറ്റ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി നടി പറയുന്നു. സിനിമയില്‍ അവസരം തേടുന്ന യുവതികളെ ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നതായും നടി ആരോപിക്കുന്നു. നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ശീ റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.