ശ്രീദേവിയുടെ മരണത്തില്‍ സിനിമാ ലോകം മുഴുവന്‍ അനുശോചനം രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ മാധ്യമങ്ങളെ കുഴക്കുന്ന ചോദ്യമുയര്‍ത്തി തെന്നിന്ത്യന്‍ നടി കസ്തൂരി. ശ്രീദേവി മരിച്ചപ്പോള്‍ ചാനലുകളിലും മറ്റും അവരുടെ പാട്ടുകളും വീഡിയോ ക്ലിപ്പിംങുകളുമാണ്, സണ്ണി ലിയോണ്‍ മരിക്കുകയാണെങ്കില്‍ എന്ത് ചെയ്യും എന്നാണ് കസ്തൂരി പരിഹാസ രൂപേണയുള്ള ചോദ്യം.

തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ എഴുതിയ കുറിപ്പിലാണ് നടി ഇക്കാര്യം ചോദിച്ചിരിക്കുന്നത്. ശ്രീദേവിയുടെ മരണം ആഘോഷമാക്കിയ ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് നേരത്തെ സോഷ്യല്‍ മീഡിയകളില്‍ ആളുകള്‍ രംഗത്തു വന്നിരുന്നു. കസ്തൂരിയുടെ പോസ്റ്റും അത്തരത്തിലുള്ള വിമര്‍ശനമാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

ശ്രീദേവിയുടെ പഴയ കാല ചിത്രത്തിനും സണ്ണി ലിയോണിന്റെ ചിത്രത്തിനും ഒപ്പമാണ് കസ്തൂരിയുടെ കുറിപ്പ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ