പത്തനംതിട്ട: ശബരിമലയിലെത്തിയ ശ്രീലങ്കന്‍ സ്വദേശിനി അയ്യപ്പ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരണം. ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. 47കാരിയായ ശ്രീലങ്കന്‍ സ്വദേശിനി ശശികലയാണ് ദര്‍ശനം നടത്തിയത്.ഇന്നലെ രാത്രിയാണ് യുവതി എത്തിയത്. എന്നാല്‍, ദര്‍ശനം നടത്താതെ തിരികെ പോകേണ്ടിവന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ദര്‍ശനം നടത്തിയെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.saravanamaranപൊലീസിന്റെ അനുമതിയോടെ ഏഴ് മണിക്ക് മലകയറാന്‍ തുടങ്ങിയ ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധമുണ്ടായെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ തീര്‍ത്ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ലെന്നും പൊലീസ് മടക്കി അയക്കുകയായിരുന്നെന്നുമാണ് പമ്പയില്‍ മടങ്ങിയെത്തിയ ശശികല മാധ്യമങ്ങളോട് പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM

വ്രതം നോറ്റാണ് എത്തിയത്. ഗര്‍ഭാശയം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല വ്യക്തമാക്കിയിരുന്നു. ശശികലയുടെ ഭര്‍ത്താവും മകനും ദര്‍ശനം നടത്തിയിരുന്നു.