പൂനെ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ ഇന്ത്യയെ തകര്‍ത്തുവാരി ശ്രീലങ്ക. ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി20 യില്‍ ശ്രീലങ്കയ്ക്ക് അഞ്ചു വിക്കറ്റിന് വിജയം. വിജയലക്ഷ്യമായ 102 റണ്‍സ് അവര്‍ 18 ഓവറില്‍ മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ലങ്കന്‍ ബോളര്‍മാര്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യയ്ക്ക് 18.5 ഓവറുകളില്‍ 101 റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
ദിനേഷ് ചന്ദിമല്‍(35) ഉം ചമാര കാപുഗേഡെര(25) ഉം മിലിന്ദ സിരിവര്‍ധനെ(21) ഉം ചേര്‍ന്നാണ് ശ്രീലങ്കയെ വിജയത്തിലെത്തിച്ചത്. ഓപ്പണര്‍മാരായ നിരോഷന്‍ ഡിക്‌വേല(4)യുടെയും ദനുഷ്‌ക ഗുണതിലക(9)യുടെയും വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ കാപുഗേഡെരയുടെയും ദിനേശ് ചന്ദിമലിന്റെയും ഷാനക(3)യുടെയും വിക്കറ്റുകളും ലങ്കയ്ക്ക് നഷ്ടമായി. ഇന്ത്യയ്ക്കു വേണ്ടി ആശിഷ് നെഹ്‌റയും ആര്‍. അശ്വിനും രണ്ടു വിക്കറ്റ് വീതവും റെയ്‌ന ഒരു വിക്കറ്റും വീഴ്ത്തി.

ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി20 യില്‍ ശ്രീലങ്ക തിരിച്ചടിക്കുന്നു. ആദ്യ പന്ത്രണ്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ നിരോഷന്‍ ഡിക്‌വേല(4)യുടെയും ദനുഷ്‌ക ഗുണതിലക(9)യുടെയും ചമാര കാപുഗേഡെര(23)യുടെയും വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കു വേണ്ടി ആശിഷ് നെഹ്‌റ രണ്ടും അശ്വിന്‍ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.

CRICKET

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ രണ്ടാം പന്തില്‍തന്നെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ രോഹിത് ശര്‍മ(0)യെ നഷ്ടമായി. തുടര്‍ന്ന് കളത്തിലിറങ്ങിയ അജിങ്ക്യ രഹാനെ(4)യും അതേ ഓവറില്‍ കസുന്‍ രജിതയുടെ കൈക്കരുത്തില്‍ പുറത്തായി. പിന്നീട് ശിഖര്‍ ധവാനും(9) സുരേഷ് റെയ്‌ന(20)യും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നോക്കിയെങ്കിലും നാലാം ഓവറില്‍ രജിത ധവാനെ പുറത്താക്കി.

പിന്നീടെത്തിയ യുവരാജ് സിങ്(10) കളി നീക്കിയെങ്കിലും ദസുന്‍ ഷനാകയുടെ പന്തില്‍ റെയ്‌ന ബൗള്‍ഡായതോടെ അതവസാനിച്ചു. ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത് ആര്‍. അശ്വിന്‍ മാത്രമാണ്. തുടര്‍ന്ന് ഒന്നിനു പിന്നാലെ ക്യാപ്റ്റന്‍ എം.എസ്.ധോണി(2), ഹര്‍ദിക് പാണ്ഡ്യ(2), രവീന്ദ്ര ജ!ഡേജ(6), ആശിഷ് നെഹ്‌റ(6), ബുമ്ര(0) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമാകുകയായിരുന്നു. ശ്രീലങ്കയ്ക്കു വേണ്ടി കസുന്‍ രജിത(3)യും ദസുന്‍ ഷനാക(3)യും ചേര്‍ന്നാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ചമീറ രണ്ടും സെനാനായകെ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.