ബോളിവുഡ് താരമക്കളില്‍ ഫാഷനിലൂടെ എന്നും ശ്രദ്ധ നേടുന്ന താരമാണ് ഷാരുഖ് ഖാന്റെ മകള്‍ സുഹാന. അമ്മ ഗൗരി ഖാന്‍ ഒരുക്കിയ ഹാലോവീന്‍ പാര്‍ട്ടിയിലും തിളങ്ങിയത് സുഹാനയാണ്. സ്വര്‍ണ്ണ നിറത്തിലുള്ള വസ്ത്രമണിഞ്ഞെത്തിയ സുഹാന പാര്‍ട്ടിയില്‍ ശരിക്കും സ്റ്റാറായി.

മലൈക അറോറ, ഋത്വികിന്റെ മുന്‍ഭാര്യ സൂസെയ്ന്‍ ഖാന്‍ തുടങ്ങിയ താര സുന്ദരികളും പാര്‍ട്ടിയിലുണ്ടായെങ്കിലും സുഹാനയായിരുന്നു ക്യാമറകളുടെ ശ്രദ്ധാ കേന്ദ്രം. ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നതിനിടെയാണ് സുഹാന വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ബോളിവുഡില്‍ എത്തിയാല്‍ ഈ 17കാരി മറ്റുള്ള താരപുത്രിമാരേക്കാള്‍ ശോഭിക്കുമെന്നാണ് പിന്നാമ്പുറക്കാർ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ