തിരുവല്ല : സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാൾ ജനുവരി 13 മുതൽ 19 വരെ നടക്കും.
13 നും 14 നും 15 നും വൈകിട്ട് 5:00 മുതൽ മധ്യസ്ഥപ്രാർഥനയും കുർബാനയും ,ഇടവക ധ്യാനവും ഉണ്ടായിരിക്കും.
16ന് 5 .15നാണ് കൊടിമരം വെഞ്ചരിപ്പും തുടർന്ന് തിരുനാളിനു കൊടിയേറും . പെരുന്നാളിനോട് അനുബന്ധിച്ചുള്ള കുടുംബദിനം ജനുവരി 18ന് മധ്യസ്ഥ പ്രാർത്ഥനക്കും കുർബാനയ്ക്കുശേഷവും ആയിരിക്കും നടത്തപ്പെടുന്നത്. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ആയിരിക്കും കുടുംബ ദിനത്തിൻറെ മുഖ്യാതിഥി. കുടുംബ ദിനത്തിൻറെ ഭാഗമായി ഇടവക അംഗങ്ങളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ജനുവരി 19നു 4 .30 നു ആഘോഷമായ തിരുനാൾ കുർബാനയും പ്രദക്ഷിണവും ഉണ്ടായിരിക്കും എന്ന് വികാരി റെവ . ഫാ . സ്കറിയ പറപ്പള്ളിൽ അറിയിച്ചു.
തിരുന്നാളിനോടനുബന്ധിച്ചുള്ള കലാമത്സരങ്ങൾ പന്ത്രണ്ടാം തീയതി ഞായറാഴ്ച പള്ളിയിൽ വച്ച് നടത്തപ്പെട്ടിരുന്നു. പ്രസ്തുത മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണവും വിവാഹജുബിലി ആഘോഷിക്കുന്നവരേയും പ്രത്യേക നേട്ടങ്ങൾ കൈവരിച്ചവരേയുംആദരിക്കലും പത്തൊൻപതാം തീയതി നടക്കുന്ന കുടുംബദിനത്തിൽ നടത്തപ്പെടും .
തിരുന്നാളിൻെറ സുഗമമായ നടത്തിപ്പിനായി വികാരി ഫാ. സ്കറിയാ പറപ്പള്ളിയുടെയും , കൈക്കാരന്മാരായ മാണിച്ചൻ ചോമ്മാശേരി , പോൾ നെല്ലുവേലി , പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
Leave a Reply