ജോർജ് മാത്യു
മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ121-മത് ഓർമ്മപ്പെരുന്നാൾ ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു . എം.ജി.ഒ.സി.എം മുൻ ജനറൽ സെക്രട്ടറി ഫാ.ജീസൺ.പി .വിൽസൺ പെരുന്നാൾ ചടങ്ങുകൾക്ക് മൂഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ.മാത്യു എബ്രഹാം സഹ കാർമ്മികനായിരുന്നു. പോരാളിയായ ക്രിസ്തുവിന്റെ കാലടിപ്പാടുകൾ പിന്തുടർന്ന് ,വിശുദ്ധിയുടെ പടവുകൾ കയറിയ ,പരുമല കൊച്ചു തിരുമേനി യഥാർത്ഥ മനുഷ സ്നേഹിയായിരുന്നു എന്ന് ഫാ.ജീസൺ.പി.വിൽസൺ കുർബാന മധ്യയുള്ള പ്രസംഗത്തിൽ ചൂണ്ടികാട്ടി.
ശനിയാഴ്ച്ച വൈകിട്ട് സന്ധ്യാപ്രാർത്ഥനയും,സുവിശേഷപ്രസംഗവും നടത്തി . ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരം,വി.കുർബാന,പ്രസംഗം,മധ്യസ്ഥപ്രാർത്ഥന,റാസ, ആശിർവാദം,നേർച്ച വിളമ്പ് എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ .തുടർന്ന്,ജീവകാരുണ്യ പ്രവർത്തനങ്ങളെ ലക്ഷ്യമാക്കി കൊണ്ട് ,മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫുഡ് ഫെസ്റ്റിവൽ ശ്രദ്ധേയമായി.ഇടവക ട്രസ്റ്റി ഡെനിൻ തോമസ്,സെക്രട്ടറി ലിജിയ തോമസ് ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Leave a Reply