ജോർജ്‌ മാത്യു

ക്രോളിയിൽ വച്ച് നടന്ന യുകെ ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസന സൺ‌ഡേ സ്കൂൾ പ്രതിഭ മത്സരത്തിൽ,യുകെ മെയിൻ ലാൻഡിൽ ഒന്നാമത് എത്തുകയും,ഭദ്രാസന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സെന്റ് സ്റ്റീഫൻസ് ഐഒസി സൺ‌ഡേ സ്കൂൾ ബര്മിങ്ഹാം അഭിമാനർഹമായ നേട്ടം സ്വന്തമാക്കി.
ഉന്നത വിജയം കൈവരിക്കാൻ സഹായകമാകുകയും,ഇടവകയുടെ അഭിമാനം വാനോളം ഉയർത്തിയ വിദ്യാർത്ഥികളെയും,അധ്യാപകരെയും,രക്ഷിതാക്കളെയും ഇടവക ആദരിച്ചു.ഇടവക വികാരി ഫാ.മാത്യു അബ്രഹാം,സൺ‌ഡേ സ്കൂൾ സെൻട്രൽ സോൺ കോഓർഡിനേറ്റർ ഡോ.ഡോളി ജേക്കബ് ,സൺ‌ഡേ സ്കൂൾ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ സ്വേതി ഷാജു എന്നിവർ പ്രസംഗിച്ചു.ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രട്ടറി ലിജിയ തോമസ്,മാനേജിങ് കമ്മിറ്റി അംഗങ്ങൾ ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ അനുമോദനചടങ്ങുകൾക്ക് നേതൃത്വം നൽകി.സന്തോഷസൂചകമായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ