ജോർജ് മാത്യു
ബിർമിങ്ഹാമിലെയും പരിസരപ്രദേശങ്ങളിലുമുള്ള ഓർത്തഡോക്സ് വിശാസികളുടെ ചിരകാല അഭിലാഷമായ സ്വന്തമായ ദേവാലയം എന്ന ആഗ്രഹം സഫലമായതിന്റെ പൂർത്തീകരണം എന്ന നിലക്കുള്ള പവിത്രമായ മൂറോൻ കൂദാശ ഡിസംബർ 10,11 തീയതികളിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ നടക്കുന്നു . കൂദാശ ചടങ്ങുകൾക്ക് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയും ,യുകെ ,യൂറോപ്പ് , ആഫ്രിക്ക ഭദ്രാസനാധിപനുമായ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും .
ഡിസംബർ 10 വെള്ളിയാഴ്ച വൈകിട്ട് 6 ന് സന്ധ്യനമസ്കാരവും ,7 -ന് മൂറോൻ കൂദാശയുടെ ഒന്നാം ഘട്ടം ,8.30ന് ഭക്ഷണം .ഡിസംബർ 11-രാവിലെ 7.30 പ്രഭാതനമസ്കാരം .മൂറോൻ കൂദാശയുടെ രണ്ടാം ഘട്ട ശുശ്രുഷയും ,വി .കുർബാനയും ,ആശിർവാദവും,പൊതുസമ്മേളനവും നടക്കും .തുടർന്ന് ഉച്ചഭക്ഷണത്തോടെ ചടങ്ങുകൾ സമാപിക്കും .യുകെയിലെ വിവിധ ഇടവകകളിൽ നിന്ന് വൈദീകരും ,വിശാസികളും കൂദാശയിൽ പങ്കെടുക്കുമെന്നു ഇടവക വികാരി ഫാ എൽദോ വർഗീസ് അറിയിച്ചു .
മൂറോൻ കൂദാശയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി വിവിധ സബ്‌കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു .ഫാ .മാത്യൂസ് കുര്യാക്കോസ് ഇടവക വികാരിയും ,രാജൻ വര്ഗീസ് ട്രൂസ്റ്റിയും ,ജെയ്സൺ തോമസ് സെക്രെട്ടറിയും ആയ ഭരണസമിതിയുടെ കാലഘട്ടത്തിലാണ് സ്വന്തമായ ദേവാലയമെന്ന മലങ്കര മക്കളുടെ ആഗ്രഹം യാഥാർഥ്യമായത് .
ഇടവക വികാരി ഫാ:എൽദോ വര്ഗീസ് ,ട്രസ്റ്റി രാജൻ വർഗീസ് .സെക്രെട്ടറി എബ്രഹാം കുര്യൻ എന്നിവർ വിശുദ്ധ ദേവാലയ പുനർ പ്രതിഷ്ഠ ചടങ്ങുകൾക്ക് നേതൃത്വം നൽകും .
Leave a Reply