സിബി ജോസ്
പൊന്നോണ പൂവിളികളുമായി സ്റ്റോക്ക് ഓൺ ട്രെൻഡിലെ സ്റ്റാഫോർഡ് ഷെയർ മലയാളി അസോസിയേഷൻറെ (SMA) ഈ വർഷത്തെ ഓണാഘോഷം ഓണവില്ല് 2K25 പ്രൗഢഗംഭീരമായി ആഘോഷിച്ചു.
ഒരുപിടി നല്ല ഓർമ്മകളുമായി എസ്എംഎ കുടുംബാംഗങ്ങൾ പ്രിയപ്പെട്ടവരുമൊത്ത് ചേർന്ന് ഈ വർഷത്തെ ഓണാഘോഷവും അസോസിയേഷൻറെ ഇരുപതാം വാർഷികവും സെപ്റ്റംബർ 6 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ രാത്രി 10 മണിവരെ വളരെ വിപുലമായ പരിപാടികളോടെ ഫെൻൻ്റെൺ സെൻറ്. പീറ്റേഴ്സ് അക്കാഡമി ഹാളിൽ ആഘോഷിച്ചു.
നാട്ടിലായാലും മറുനാട്ടിൽ ആയാലും ഓണാഘോഷത്തിന് മലയാളി ഒട്ടും മാറ്റ് കുറയ്ക്കാറില്ല ജാതിമതഭേദമന്യേ എസ് എം എ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് പൂക്കളം ഒരുക്കി കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മനോഹരമായ പൂക്കളം ഒരുക്കുവാൻ സംഘടനയുടെ വനിതാ ഭാരവാഹികളായ രാജലക്ഷ്മി രാജൻ, സിനി വിൻസൻറ്, ജോസ്നി ജിനോ, ജയാ വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.
അതിനുശേഷം നാടിന്റെ ഓർമകളിലേക്ക് ചേക്കേറി ഓണത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ വിഭവസമൃദ്ധമായ ഓണസദ്യ. സെക്രട്ടറി സജി ജോർജ്, മുൻ സെക്രട്ടറി ജിജോ ജിജോ ജോസഫ്,മുൻ പ്രസിഡണ്ട് എബിൻ ബേബി , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഒരു കുറവും വരുത്താതെ അതിഗംഭീരമായി ഓണസദ്യ സമയോചിതമായി ഭംഗിയായി വിളമ്പി ഓണസദ്യയുടെ മാറ്റ് കൂട്ടി.
വൈകുന്നേരം നാലുമണിയോടുകൂടി ചെണ്ടമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും പുലികളിയുടെയും അകമ്പടിയോടെ മഹാമനസ്കനായ അസുര രാജാവായിരുന്ന മഹാബലി തമ്പുരാനെ ഗജവീരന്മാരും മുത്തുക്കുടകളും ഏന്തിയ മനോഹരമായ സ്റ്റേജിലേക്ക് ആഘോഷപൂർവ്വം ആനയിച്ചു വരവേറ്റതോടുകൂടി പൊതുസമ്മേളനം ആരംഭിച്ചു.
അസോസിയേഷൻ പ്രസിഡൻറ് ശ്രീ. ബെന്നി പാലാട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സ്റ്റോക്ക് ഓണ്‍ ട്രെൻ്റിലെ കുര്യാക്കോസ് യാക്കോബായ പള്ളി വികാരി ഫാ. സിബി വാലയിൽ മുഖ്യാതിഥിയായിരുന്നു . അസോസിയേഷൻ സെക്രട്ടറി ശ്രീ. സജി ജോർജ് മുളയ്ക്കൽ സ്വാഗത പ്രസംഗം നടത്തി. പ്രസിഡൻറ് ശ്രീ. ബെന്നി പാലാട്ടി തിരി തെളിയിച്ചുകൊണ്ട് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. റെവ . ഫാ. സിബി വാലയിൽ ഓണ സന്ദേശം നൽകി , പ്രോഗ്രാം കോഡിനേറ്റർ ശ്രീ. സിറിൽ മാഞ്ഞൂരാൻ യോഗത്തിന് നന്ദി അർപ്പിച്ചു…
20 വർഷം പൂർത്തിയാക്കിയ സംഘടനയ്ക്ക് കാലഘട്ടത്തിനനുസൃതമായി സംയോജിതമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് മനോഹരമായി നിർമ്മിച്ച എസ്എംഎയുടെ പുതിയ ലോഗോ പ്രകാശനവും അസോസിയേഷൻ ഭാരവാഹികളും മുൻ പ്രസിഡന്റുമാരും ചേർന്ന് നിർവഹിച്ചു .
പ്രതിബന്ധങ്ങളും പ്രയാസങ്ങളും നിറഞ്ഞ വഴികളിൽ നേതൃത്വത്തിന്റെ ഇച്ഛാശക്തിയും ആദർശത്തിന്റെ കരുത്തും കൊണ്ട് കഴിഞ്ഞ 20 വർഷക്കാലം SMA യെ വളരെ മനോഹരമായി മുന്നോട്ട് നയിച്ചിരുന്ന മുൻ പ്രസിഡന്റുമാരായ ശ്രീ. വിജി .K.P. ,ശ്രീ. അജി മംഗലത്ത്, ശ്രീ. ക്രിസ്റ്റി സെബാസ്റ്റ്യൻ, ശ്രീ. വിൻസൻ്റ് കുര്യാക്കോസ്, ശ്രീ. റോയി ഫ്രാൻസിസ്, ശ്രീ. എബിൻ ബേബി എന്നിവരെ വേദിയിൽ പ്രത്യേകം തയ്യാറാക്കിയ മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു..
തുടർന്ന് യുകെയിൽ അങ്ങോളമിങ്ങോളം വടംവലിയുടെ മാസ്മരികത തീർത്ത് വിജയക്കൊടി പാറിച്ച
SMA യുടെ സ്വന്തം ടീമായ സ്റ്റോക്ക് ലയൺസ് വടംവലി ടീമിനെയും , മാനേജർമാരായ മാമച്ചനെയും അജിമംഗലത്തിനേയും ആദരിക്കുന്ന ചടങ്ങ് നടന്നു..
ഓണാഘോഷ പരിപാടിക്ക് *ഓണവില്ല് 2K25* എന്ന പേര് നിർദ്ദേശിച്ച ശ്രീ.ഷിൻ്റോ തോമസിന് പ്രതേക സമ്മാനം നൽകി വേദിയിൽ ആദരിച്ചു..
കോരിത്തരിപ്പിക്കുന്ന കലാപരിപാടികളുമായി SMA യുടെ ഡാൻസ് സ്കൂളിലെ കുട്ടികളും മുതിർന്നവരും
SMA കുടുംബാഗംങ്ങള്‍ക്ക് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കുന്ന വിവിധയിനം കലാപരിപാടികള്‍ ആയിട്ടായിരുന്നു പിന്നീടുള്ള മണിക്കുറുകള്‍ കടന്നുപോയത് ചെണ്ടമേളം, തിരുവാതിരക്കളി, ഓണപ്പാട്ടും ഡാന്‍സും, എസ് എം എയിലെ കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത കലാപരിപാടികൾ, DJ, എസ്എംഎയുടെ മുൻപ്രസിഡന്റ് ശ്രീ വിൻസൻറ് കുര്യാക്കോസ് മാവേലിയായി ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. സെറീന സിറിൽ ഐക്കരയും ,ദീപാ സുരേഷും സിന്റോ വർഗീസും, അതിമനോഹരമായി സ്റ്റേജിലെ ഇവന്റുകൾ കോഡിനേറ്റ് ചെയ്തു.
സ്പോർട്സ് ഡേ വിജയികൾക്കുള്ള സമ്മാനദാനങ്ങൾ സ്പോർട്സ് കോഡിനേറ്റർമാരായ ആഷ്ലി കുര്യന്റെയും എബിന്റെയും നേതൃത്വത്തിൽ സമ്മാനിച്ചു. തുടർന്ന് റാഫേൾ ടിക്കറ്റ് നറുക്കെടുപ്പ് മത്സരത്തിലെ വിജിലുകൾക്കുള്ള സമ്മാനങ്ങളും നൽകി..
സംഘടനയുടെ PRO സിബി ജോസ്, വൈസ് പ്രസിഡൻ്റ് ജോസ് ജോൺ,രാജലക്ഷ്മി ജയകുമാർ.ജോയിൻ്റ് സെക്രട്ടറി ജിൽസൺ കുര്യാക്കോസ്,ജയ വിപിൻ. പ്രോഗ്രാം കോഓർഡിനേറ്റർ സിറിൽ മാഞ്ഞൂരാൻ , ജോസ്നി ജിനോ , ജയ വിബിൻ മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കൾച്ചറൽ പ്രോഗ്രാമിനും ഓണാഘോഷ പരിപാടിക്കു നേതൃത്വം കൊടുത്തു. ട്രഷറർ ആൻറണി സെബാസ്റ്റ്യൻ ഈ ഓണാഘോഷം ഒരു വൻ വിജയമാക്കാൻ സഹകരിച്ച പ്രവർത്തിച്ച എല്ലാവരെയും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി അറിയിച്ചു.
Leave a Reply