സിബി ജോസ്

ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടെയും, ഒത്തൊരുമയുടെയും പൊന്നോണക്കാലം, സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ എസ്.എം.എ യുടെ ഈ വർഷത്തെ ഓണാഘോഷം, ആവണി പുലരി സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്ച കോപ്പറേറ്റീവ് അക്കാദമിയിൽ വച്ച് രാവിലെ 11 മുതൽ ആഘോഷിക്കുന്നു.

ജാതി-മത ഭേദമില്ലാതെ എസ്.എം.എ യുടെ കുടുംബാഗംങ്ങള്‍ എല്ലാവരും ഒരുമിച്ച് ഓണപൂക്കളം ഒരുക്കി കൊണ്ടാണ് ആഘോഷങ്ങള്‍ ആരംഭിക്കുക. ഈശ്വര പ്രാർഥനയോടെ സാംസ്കാരിക പരിപാടികൾ, ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും വര്‍ണകുടകളുടെയും പുലികളിയുടെയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലി തമ്പുരാനെ വേദിയിലേക്ക് എതിരേൽപ്.

ഓണാഘോഷം പൊടിപൊടിക്കാന്‍ കുട്ടികളുടെയും മുതിർന്നവരുടെയും മെഗാ തിരുവാതിരകളി, നൃത്ത കലാപരിപാടികൾ, ചെണ്ടമേളം, എസ് എം എയിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫാഷൻഷോ. അസോസിയേഷൻ അംഗങ്ങളായ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉച്ചക്ക് 12 മണിക്ക് പൊന്നോണത്തിന്റെ മുഖ്യ ആകര്‍ഷണമായ വിഭവസമൃദ്ധമായ ഓണസദ്യ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓണാഘോഷം ഏറ്റവും ഭംഗിയായും മനോഹരമായും ആഘോഷിക്കാൻ ടീം എസ്.എം.എ ഒരുങ്ങി, കൂടുതൽ വിവരങ്ങൾക്ക് ബേസിൽ ജോയ് 07863881881 ജയ വിബിൻ 07833827627, ഐനിമോൾ സാജു 07767921913 എന്നിവരുമായി ബന്ധപ്പെടുക.

എസ് എം എ യുടെഓണാഘോഷം ആവണിപുലരിയിലേക്ക് സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളികളെ ഹൃദ്യമായി ക്ഷണിക്കുന്നതായി പ്രസിഡൻറ് എബിൻ ബേബിയും, സെക്രട്ടറി ജിജോ ജോസഫും അറിയിച്ചു.