മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി രാഖിലിന്റെ സുഹൃത്ത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ നാല് തവണയോളം രാഖിൽ മാനസയോട് സംസാരിച്ചിരുന്നതായും സൗഹൃദം മുന്നോട്ട് കൊണ്ട് പോകാൻ ആവശ്യപ്പെട്ടെതായും രാഖിലിന്റെ സുഹൃത്ത് ആദിത്യൻ പറയുന്നു. രാഖിലിന്റെ ആവിശ്യം മാനസ ഒരിക്കൽ പോലും അംഗീകരിക്കാൻ തയ്യാറായില്ല. ഇതോടെയാണ് രാഖിലിന് മാനസയോട് വൈരാഗ്യം തോന്നിയതെന്നും സുഹൃത്ത് ആദിത്യൻ പറഞ്ഞു.
അതേസമയം അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും, മാനസയുടെ അവഗണന രാഖിലിനെ അസ്വസ്ഥനാക്കിയിരുന്നതായും. അതുകൊണ്ട് രാഖിലിന്റെ വീട്ടുകാരോട് അവന് കൗൺസിലിംഗ് നൽകണമെന്ന് അറിയിച്ചിരുന്നെന്നും ആദിത്യൻ പറഞ്ഞു. രാഖിലിന്റെ കമ്പനി പാർട്ണറാണ് ആദിത്യൻ. ഇന്റീരിയറിന് ആവിശ്യമായ സാധനങ്ങൾ ബാംഗ്ലൂരിൽ നിന്നാണ് കൊണ്ട് വരുന്നത്. ബാംഗ്ലൂരിൽ പഠിച്ചതിനാൽ രാഖിലിന് അവിടെ ഒരുപാട് ബന്ധങ്ങൾ ഉണ്ടെന്നും എന്നാൽ തോക്ക് എവിടുന്നാണ് ലഭിച്ചതെന്ന് അറിയില്ലെന്നും ആദിത്യൻ പറഞ്ഞു.
പഴയ നാടൻ തോക്കുപയോഗിച്ചാണ് മാനസയ്ക്ക് നേരെ രാഖിൽ നിറയൊഴിച്ചത്. ഏഴ് പ്രാവിശ്യം നിറയൊഴിക്കാൻ പറ്റുന്ന തോക്കുപയോഗിച്ച് മാനസയെ രണ്ട് തവണ രാഖിൽ നിറയൊഴിച്ചു. തലയിലും നെഞ്ചിലുമായാണ് നിറയൊഴിച്ചത്. തലയിലേറ്റ ബുള്ളറ്റ് മറുവശത്ത് കൂടി പുറത്തെത്തി. മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് രാഖിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
അതേസമയം മറ്റൊരു പ്രണയം തകർന്നതിനു ശേഷമാണ് രാഖിൽ മാനസയെ പരിചയപെട്ടതെന്ന് രാഖിലിന്റെ സഹോദരൻ പറഞ്ഞു. തോക്കിനെ കുറിച്ച് വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അറിയാത്തതിനാൽ സംഭവത്തിന് മുൻപ് രാഹുൽ നടത്തിയ യാത്രകളെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
Leave a Reply