ചരിത്രസ്മാരകങ്ങളും പ്രകൃതിരമണിയ സ്ഥലങ്ങളും  ലോകവിനോദ സഞ്ചാര ഭൂപടത്തിലിടം നേടുന്നത് സാധാരണമാണ്. എന്നാല്‍ ഒരു ചായക്കട ഈ പട്ടികയിലിടം നേടുന്നത് ഒരു പക്ഷേ അത്യപൂവമായിരിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ജോലി ചെയ്തിരുന്ന ചായക്കടയാണ് ഇപ്പോൾ വിനോദ സഞ്ചാര കേന്ദ്രമായി ഉയത്തുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശർമയാണ് ഇക്കാര്യം അറിയിച്ചത്.

ചെറുപ്പകാലത്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചായവിറ്റിരുന്ന മെഹ്‌സാന ജില്ലയിലെ വാദ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷനിലെ ചായക്കടയാണ് കേന്ദ്ര സര്‍ക്കാര്‍ നവീകരിക്കുന്നത്. മോഡിയുടെ ജന്മനാടായ വാദ്‌നഗര്‍ വിനോദ സഞ്ചാരകേന്ദ്രമായി വികസിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണു നടപടി. ചായക്കടയുടെ പഴമ നിലനിര്‍ത്തിയാകും നവീകരണമെന്നു കേന്ദ്രമന്ത്രി മഹേഷ്‌ ശര്‍മ അറിയിച്ചു. വാദ്‌നഗര്‍ നവീകരണത്തിന്‌ 100 കോടി രൂപയാണു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Image result for stall-where-pm-once-sold-tea-may-become-tourist-spot

വഡ്‌നഗര്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ഷര്‍മിഷ്ട തടാകം പോലുള്ള ആകര്‍ഷകമായ സ്ഥലങ്ങള്‍ ഇവിടെയുണ്ട്. കേന്ദ്ര സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിലെയും പുരാവസ്തു വകുപ്പിലെയും അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് കാലത്ത് മോദിയുടെ പ്രസംഗങ്ങളിലെ സ്ഥിരം പല്ലവിയായിരുന്നു അഛനോടൊത്തുള്ള കുട്ടിക്കാലത്തെ ചായവില്‍പന.