യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിന്‍റെ ഓഡിഷന്‍ പുരോഗമിക്കുമ്പോള്‍ നിരവധി സംഗീത പ്രതിഭകളെയാണ് യുകെ മലയാളികള്‍ക്ക് പരിചയപ്പെടാന്‍ കഴിയുന്നത്. അവരുടെ ശ്രേണിയിലേക്ക് കടന്ന്‍ വന്നിരിക്കുകയാണ് അനു നിശാന്ത് എന്ന ഗായിക കൂടി. വര്‍ഷം എന്ന സിനിമയ്ക്ക് വേണ്ടി കോന്നിയൂര്‍ ഭാസ് രചന നിര്‍വ്വഹിച്ച് ജോണ്‍സണ്‍ മാഷ് ഈണം നല്‍കി എസ്. ജാനകി പാടിയ മോഹം കൊണ്ട് ഞാന്‍….. എന്ന മനോഹര ഗാനം പാടിയാണ് സുവര്‍ണ്ണഗീതം റൗണ്ടില്‍ അനു നിശാന്ത് പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരിക്കുന്നത്.
ലണ്ടനിലെ പേളിയില്‍ താമസിക്കുന്ന അനു നിശാന്ത് ജോലിത്തിരക്കിനും കുടുംബ തിരക്കുകള്‍ക്കും ഇടയിലും സംഗീതത്തെ ഉപാസിക്കുവാന്‍ സമയം കണ്ടെത്തിയിരുന്നു എന്ന അതിശയത്തിലാണ് അനുവിന്റെ സുഹൃത്തുക്കള്‍. പോസ്റ്റ്‌ ഓഫീസ് കസ്റ്റമര്‍ കെയറില്‍ തിരക്ക് പിടിച്ച ജോലിയും നാലും ഒന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ ഉത്തരവാദിത്വവും അനുവിനെ പൊതു വേദികളില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. നാഷണല്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് നിശാന്ത് എല്ലാ വിധ സപ്പോര്‍ട്ടും നല്‍കിയിരുന്നെങ്കിലും സംഗീത പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവിന് സമയം കിട്ടിയിരുന്നില്ല.

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 സ്വര സൗകുമാര്യത്തിന്‍റെ കുഞ്ഞിളം തെന്നലായ് എബിന്‍സ് എബ്രഹാം

മനോഹരമായ ആലാപനവുമായി അനു ചന്ദ്ര യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വില്‍ തരംഗമാകുന്നു

വൈദ്യശാസ്ത്രം പോലെ തന്നെ സംഗീതവും വഴങ്ങുമെന്ന് തെളിയിച്ച് ഡോ. വിപിന്‍ നായര്‍ സ്റ്റാര്‍ സിംഗറില്‍ പാടുന്നത് കേള്‍ക്കുക

രാജഹംസമായി ആസ്വാദക മനസ്സ് കയ്യടക്കി സ്മൃതി സതീഷ്‌ യുക്മ സ്റ്റാര്‍ സിംഗറില്‍

പുലരി തൂമഞ്ഞ് പോലെ സത്യനാരായണന്‍റെ സ്വരമാധുരി യുക്മ സ്റ്റാര്‍ സിംഗറില്‍

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…. അലീന സജീഷ് യുക്മ സ്റ്റാര്‍ സിംഗറില്‍

അദ്വൈതത്തിലെ മനോഹര ഗാനവുമായി ടീന ജിനു യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വില്‍

anu n

ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയായ അനു യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വില്‍ പങ്കെടുക്കനായതില്‍ അതീവ സന്തോഷവതിയാണ്. അനു സുവര്‍ണ്ണ ഗീതം റൗണ്ടില്‍ പാടിയ പാട്ട് കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.