കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ മെട്രോപൊളിറ്റന്‍ വാഷിങ്ടണ്‍ന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്റ്റാർസ് ആന്‍ഡ്‌ സ്‌ട്രൈപ് സ്‌ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്‌ ഹൃസ്വചിത്രങ്ങള്‍ ക്ഷണിക്കുന്നു. രണ്ടായിരത്തിപതിനെട്ട് ജനുവരി ഒന്നിനുശേഷം നിര്‍മിച്ച പതിനഞ്ചു മിനിറ്റില്‍ താഴെയുള്ള ഹൃസ്വ ചിത്രങ്ങളും രണ്ട്‌ മിനിറ്റില്‍ താഴെയുള്ള മൈക്രോ ഷോര്‍ട്ട് ചിത്രങ്ങളും ചലച്ചിത്രലോത്സവത്തിലേക്ക്‌ അയക്കാവുന്നതാണ്‌. ഇന്ത്യന്‍ ഭാഷകളിലും അന്തരാഷ്ട്ര ഭാഷകളിലും ഉള്ള ചലച്ചിത്രങ്ങള്‍ ഈ വര്‍ഷത്തെ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

2022 ഒക്ടോബര്‍ 31 ആണ്‌ ചലച്ചിത്രങ്ങള്‍ ലഭിക്കേണ്ട അവസാനതീയതി. Indian Micro Shorts, Indian Short Movies, Global Micro Shorts, Global Short Movies എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ്‌ മത്സരം നടക്കുക. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ക്ക്‌ 2022 ഡിസംബര്‍ 17 നു മെട്രോ വാഷിങ്ടണ്‍ പ്രദേശത്തു നടക്കുന്ന അവാര്‍ഡ്‌ ഷോയില്‍ വച്ചു പുരസ്‌കാരങ്ങള്‍ നല്‍കുന്നതാണ്‌. സിനിമാപ്രേമികള്‍ക്കും വളര്‍ന്നുവരുന്ന സിനിമനിര്‍മ്മാതാക്കള്‍ക്കും SSIF വേറിട്ട ഒരു അനുഭവമായിരിക്കുമെന്ന്‌ ചലച്ചിത്രോത്സവത്തിന്റെ സംഘാടകര്‍ അവകാശപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

SSIFF-2022 ചലച്ചിത്രോത്സവത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ https//starsnstripes.kcsmw.org/ എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്‌ .