പത്തുവർഷം പിന്നിട്ട വഴികളിലൂടെ ആണ് താൻ ഇന്ന് മുന്നോട്ട് പോകുന്നത് ടോവിനോ തോമസ് പറയുന്നു, പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ആണ് ടോവിനോ തോമസ് സിനിമയിൽ എത്തിയത്, ആദ്യകാലങ്ങളിൽ ഒന്നും തന്നെ തന്റെ സിനിമകൾ ഒന്നും വിജയം ആയിരുന്നില്ല മുൻപൊരിക്കൽ താരം തന്നെ അത് പറഞ്ഞിട്ടുണ്ട്. മിന്നൽ മുരളി എന്ന പാൻ ഇന്ത്യൻ ചിത്രത്തിന് ശേഷമാണ് താരത്തിന് വളരെയധികം ഉയർച്ചകൾ തന്നെ ഉണ്ടായത്.
അതുപോലെ തന്റെ കരിയർ ഉയർത്തിയ ചിത്രം ഗപ്പി ആയിരുന്നു അതിനു ശേഷം നിരവധി ചിത്രങ്ങളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ പത്തുവർഷം പിന്നിടുമ്പോൾ താരം പറയുന്നത് തന്റെ കാലം ഇനിയും തെളിയാൻ പോകുന്നു എന്നാണ്. തനിക്കു ഓർമ്മ വെച്ച കാലം മുതൽ തനിക്കു ഇഷ്ട്ടമുള്ള ഒരു ഫീൽഡ് ആയിരുന്നു സിനിമ, ശരിക്കും പറഞ്ഞാൽ തന്റെ ജീവിത്തത്തിലെ വലിയ സ്വപ്നം ആണ് ഇപ്പോൾ സഫലീകരിച്ചു കഴിയുന്നത് ടോവിനോ പറയുന്നു.
നമ്മൾ ഒരു കാര്യത്തിന് വേണ്ടി ആത്മാർത്ഥമായി വിചാരിച്ചു കഴിഞ്ഞാൽ അത് നേടിയെടുക്കുക തന്നെ ചെയ്‌യും. പക്ഷെ നമ്മൾ അതിനായി ശ്രെമിക്കണം അല്ലാതെ മറ്റു കുറുക്കവഴികൾ ഒന്നുംതന്നെയില്ല താരം പറഞ്ഞു. ഇപ്പോൾ തന്റെ നല്ല സമയം തുടങ്ങാൻ പോകുന്നതേയുള്ളു, ഈ ഫീൽഡിൽ തനിക്കു പത്തുവര്ഷ എക്സ്പീരിയൻസ് ആണുള്ളത്. തന്റെ പരിശ്രമത്തിന്റെ ഫലം ആണ് ഇപ്പോൾ കണ്ടുവരുന്നത് ടോവിനോ പറയുന്നു.തനിക്കു വലിയ സൂപ്പർസ്റ്റാർ ആകണം എന്നൊന്നുമില്ല,താൻ സിനിമയിൽ വന്നതിനു ഒരുപാടുപേരോടു കടപ്പാടുണ്ട് .
Leave a Reply