പട്ടിണി കിടന്ന് മൃതപ്രായനായ ആനയെ അലങ്കരിച്ച് ഉത്സവത്തിന് പ്രദക്ഷിണത്തിനെത്തിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ലങ്കയിലെ കാന്‍ഡിയില്‍ നടന്ന ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തില്‍ നടന്ന എസല പെരഹേര ആഘോഷത്തിനിടയിലാണ് തിക്കിരി എന്ന ആനയെ എഴുന്നള്ളിച്ചത്. ഇപ്പോഴിതാ ആ ആന ചരിഞ്ഞിരിക്കുന്നു.
70 വയസ്സുള്ള തിക്കിരിയെന്ന പട്ടിണിക്കോലത്തിലുള്ള ആനയെയാണ് ഉൽസവത്തിനായി അലങ്കരിച്ച് എഴുന്നള്ളിച്ചത്. ഇതിന്റെ ചിത്രം മൃഗസ്നേഹികൾക്ക് മാത്രമല്ല കാണുന്ന ആർക്കും നോവ് പരത്തുന്നതായിരുന്നു. ആനയെ ആളുകളെ ആശീര്‍വദിക്കാനായി കിലോമീറ്ററുകള്‍ നടത്തിച്ചുവെന്നും സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പരാതി പറഞ്ഞിരുന്നു.
ആനയെ എഴുന്നള്ളിച്ചതിന്റെ ചിത്രം വൈറലായതോടെ സോഷ്യൽ മീഡിയയിൽ നിന്നും ഇതിനെതിരെ ശബ്ദമുയർന്നിരുന്നു.സംഭവത്തിനെ കുറിച്ച് അന്വേഷിക്കാനും അധികൃതർ ഉത്തരവിട്ടിരുന്നു. ഇനി ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ പ്രത്യേകശ്രദ്ധ നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
Leave a Reply