വിവാദത്തിലായി അമേരിക്കയിലെ ബ്ലാക്ക് വാട്ടർ സുരക്ഷാ ഗാർഡിന്റെ പ്രസ്താവന. നിരായുധരായ ഇറാഖ് പൗരൻമാരെ വെടിവെച്ച് കൊന്ന പ്രവൃത്തി ശരിയാണെന്ന ന്യായീകരണവുമായാണ് ബ്ലാക്ക് വാട്ടർ സുരക്ഷാ ഗാർഡ് ഇവാന്‍ ഷോണ്‍ ലിബേര്‍ട്ടി എത്തിയത്. കൂട്ടക്കുരുതി നടത്തിയ സംഭവത്തിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മാപ്പ് നൽകുകയും ചെയ്തിരുന്നു.
ആർക്കെങ്കിലും ജീവന്‍ നഷ്ടമായെങ്കിൽ താൻ ഖേദിക്കുന്നുവെന്നും തന്റെ പ്രവർത്തികളിൽ തനിക്ക് പൂർണമായ ആത്മവിശ്വാസമുണ്ടെന്നുമായിരുന്നു ഇവാൻ പറഞ്ഞത്. അതുകൊണ്ടുതന്നെ ആ സംഭവത്തിൽ തനിക്ക് അസ്വസ്ഥതകളിലെന്നും ഇവാൻ കൂട്ടിച്ചേർത്തു. 2007ലായിരുന്നു ബ്ലാക്ക് വാട്ടർ സുരക്ഷഗാർഡുകള്‍ കൂട്ടക്കൊല നടത്തിയത്. നിരായുധരായി എത്തിയവർക്ക് നേരെ തോക്കും ഗ്രനേഡും ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു പ്രതികൾ.
നിസ്വർ സ്ക്വയർ കൂട്ടക്കൊലയെന്ന പേരിലാണ് അപകടം അറിയപ്പെടുന്നത്. കുറ്റവാളികൾക്കെതിരെ അമേരിക്കൻ ഭരണകൂടം ശിക്ഷ വിധിച്ചെങ്കിലും ട്രംപ് മാപ്പ് നൽകുകയും ഇവാന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇവാന്റെ പ്രസ്താവന വൻ വിവാദമായിരിക്കുകയാണ്.
Leave a Reply