സ്റ്റീവനേജ്: സെന്റ്. ഹിൽഡാ പള്ളി വികാരി ഫാ.മൈക്കിൾ കൊടിയേറ്റം നിർവ്വഹിച്ച തിരുനാളിൽ സീറോ മലബാർ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ.സെബാസ്റ്റ്യൻ ചാമക്കാലയുടെ കാർമ്മികത്വത്തിൽ നടന്ന ആഘോഷ പൂർവ്വമായ കുർബ്ബാനയും, ലദീഞ്ഞും, തിരുക്കർമ്മങ്ങളും ആൽമീയനിറവ് പകർന്നു.

‘പരിശുദ്ധ അമ്മ ജീവന്റെ മാതാവും രക്ഷാകര പദ്ധതിയിലെ വിശ്വസ്തയായ പങ്കുകാരിയുമാണെന്ന് തിരുനാൾ സന്ദേശത്തിൽ ചാമക്കാല അച്ചൻ ഓർമ്മിപ്പിച്ചു. ഈശോ മിശിഹായുടെ ജീവിതത്തോട് ചേർത്തു നിർത്തിയാണ് മരിയവണക്കം വിശ്വാസജീവിതത്തിന്റെ ഭാഗമാക്കേണ്ടതെന്ന്’ അച്ചൻ തന്റെ തിരുന്നാൾ സന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു.

തിരുന്നാൾ കുർബ്ബാനാനക്കു ശേഷം ലദീഞ്ഞും, പ്രദക്ഷിണവും, നേർച്ച വിതരണവും ഉണ്ടായിരുന്നു.

തിരുക്കർമ്മങ്ങൾക്ക് ശേഷം ബെഡ്‌വെൽ കമ്മ്യുണിറ്റി സെന്ററിൽ സംഘടിപ്പിച്ച പാരിഷ് ദിനാഘോഷം സെബാസ്റ്റ്യൻ അച്ചനും, ട്രസ്റ്റിമാരും ചേർന്ന് തിരി തെളിച്ചു ഉദ്‌ഘാടനം നിർവ്വഹിച്ചു. ടെറിന ഷിജി സ്വാഗതവും അപ്പച്ചൻ കണ്ണഞ്ചിറ നന്ദിയും പ്രകാശിപ്പിച്ചു. അതുജ്ജ്വല അഭിനയപാഠവവും, സ്വർഗ്ഗീയാനുഭൂതി പകർന്ന ആൽമീയ ഗാനങ്ങളും, വിസ്മയം തീർത്ത ചടുല നൃത്തച്ചുവടുകളും അടക്കം വേദിയിൽ ധന്യ നിമിഷങ്ങൾ പകർന്ന കലാകാരുടെ മികവുറ്റ പ്രകടനങ്ങൾ ബൈബിൾ സംഭവങ്ങൾക്കു ജീവനും, തേജസ്സും പകരുന്നവയായി. ട്രസ്റ്റിമാരായ അപ്പച്ചൻ, ബെന്നി ഗോപുരത്തിങ്കൽ, സെലിൻ, ജസ്റ്റിൻ, സാംസൺ, മെൽവിൻ, ബോബൻ, ജിനേഷ്, തോമസ്, ടെറീന, നിഷ, സോണിഎന്നിവർ നേത്ര്യത്വം നൽകി. ജോയി ഇരുമ്പൻ, ടെസ്സി ജെയിംസ് എന്നിവർ അവതാരകരായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാരീഷ് ദിനാഘോഷത്തിൽ ഹൈലൈറ്റായ ‘അന്ത്യ വിധി’ എന്ന കുട്ടികളുടെ ഏകാങ്കത്തിൽ ‘മറിയാമ്മ ചേടത്തി’യായി വേഷമിട്ട മെറിറ്റ ഷിജി കുര്യക്കോട്‌ അഭിനയത്തികവിൽ താരങ്ങളിലെ താരകമായി.

സജൻ സെബാസ്റ്റ്യൻ എഴുതി സംവിധാനം ചെയ്ത ‘ആധുനിക ധൂർത്ത പൂത്രൻ’ ജോർജ്ജ്,ബിൻസി,ലൈജോൺ,തോംസൺ,ബെൻ,മെൽവിൻ തുടങ്ങിയവരുടെ അഭിനയ മികവിൽ നിറഞ്ഞ കയ്യടിയോടെയാണ് വേദി ഏറ്റെടുത്തത്. സിമി,സിനി,ബിന്ദു,സൂസൻ,ടിന്റു,റീനു അടക്കം മാതൃവേദി അംഗങ്ങൾ ജീവൻ കൊടുത്ത ‘പത്തുകന്യകമാർ’ സ്കിറ്റും പാരീഷ് ദിനാഘോഷത്തിൽ ശ്രദ്ധേയമായി. കുട്ടികളുടെ ഗ്രൂപ്പ് ഡാൻസുകളും ഏറെ ആകർഷകമായി. ജോർജ്ജ് തോമസ്, സൂസൻ,ഓമന,ബിൻസി, റോഷ് എന്നിവർ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകി.

സ്നേഹ വിരുന്നോടെ പാരിഷ് ഡേ സമാപിച്ചു.