നടനായും വില്ലനായും കൊമേഡിയനുമായി നിരവധി വേഷപ്പകര്‍ച്ചയിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് മനോജ് കെ ജയന്‍. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന വ്യക്തി. ഇടയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ അനുഭവപ്പെട്ടു. ഇപ്പോള്‍ ജീവിതത്തിലെ ചില നിമിഷങ്ങളെ കുറിച്ച് തുറന്ന് പറച്ചില്‍ നടത്തിയിരിക്കുകയാണ് താരം. മുന്‍ഭാര്യ ഉര്‍വശിയുമായുള്ള വിവാഹമോചനത്തിനു ശേഷം അവരോട് ശത്രുതയില്ലെന്നാണ് മനോജ് പറയുന്നത്. പക്ഷേ, സ്‌നേഹം കുടുംബ ജീവിതം എന്താണെന്ന് കാണിച്ചു തന്നത് തന്റെ ഭാര്യ ആശയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
തനിക്കും ഉര്‍വ്വശിക്കുമിടയില്‍ പിണക്കങ്ങളൊന്നുമില്ലെന്നും താരം എടുത്ത് പറയുന്നുണ്ട്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചത്. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് 2000ല്‍ മനോജ് കെ ജയന്‍ ഉര്‍വ്വശിയെ വിവാഹം ചെയ്തത്. ശേഷം 2008ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. 2011ലാണ് മനോജ് ആശയെ വിവാഹം ചെയ്തത്.
മനോജിന്റെ വാക്കുകള്‍ :
‘ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണണമെന്ന് പറഞ്ഞ് കരയുമ്പോള്‍ ഞാന്‍ അവളോട് പറയാറുണ്ട്. നീ പോയി കണ്ടിട്ട് വാ എന്ന്. എന്നിട്ട് ഞാന്‍ വണ്ടി കേറ്റി വിടുകയും ചെയ്യും. ഞങ്ങള്‍ക്കിടയില്‍ ശത്രുതാ മനോഭാവം ഒന്നുമില്ല. എന്നോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടെങ്കില്‍ ഞാനത് ശ്രദ്ധിക്കാറുമില്ല. എല്ലാവരോടും സ്നേഹം മാത്രമേയുള്ളൂ.
കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു. സ്നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. സ്നേഹം, കെയറിങ് തുടങ്ങി ദാമ്പത്യത്തില്‍ ഒരാള്‍ എന്തൊക്കെയാണോ ആഗ്രഹിക്കുന്നത് അതെല്ലാം ആശ എനിക്ക് തരുന്നുണ്ട്. ആശയോടൊത്തുള്ള ജീവിതത്തില്‍ ഞാന്‍ ഒരുപാട് സംതൃപ്തനാണ്.’
കുഞ്ഞാറ്റ (തേജാലക്ഷ്മി) തന്റെ ആദ്യത്തെ മകളാണ് എന്ന് ആശയും പറയുന്നു. ‘ചിന്നു (ശ്രിയ-ആശയുടെ ആദ്യ വിവാഹത്തിലെ മകള്‍) അടുത്ത മോളും. അതു കഴിഞ്ഞിട്ട് അമൃത് എന്ന മോനും. ഒരു അമ്മയ്ക്കും മക്കളെ വേറിട്ടു കാണാന്‍ പറ്റില്ല. അമ്മ എന്നതിന്റെ അര്‍ഥം തന്നെ അതല്ലേ. കല്‍പ്പനചേച്ചി മരിച്ചപ്പോള്‍ ഞാന്‍ കുഞ്ഞാറ്റയെ കൂട്ടാന്‍ ബാംഗ്ലൂരില്‍ പോയി. അവളെ ഒന്നും അറിയിക്കാതെ അവിടുത്തെ വീട്ടിലെത്തിക്കണമായിരുന്നു. അപ്പോള്‍ മനോജേട്ടന്‍ ചോദിച്ചു. നീ ആ വീട്ടിലേക്ക് വരണോ എന്ന്. പക്ഷേ ചിന്നുമോള്‍ പറഞ്ഞു, അമ്മ പോയി ചേച്ചിയെ കൂട്ടണമെന്ന്. ചിന്നുവിന് ഏറ്റവും ഇഷ്ടം കുഞ്ഞാറ്റയും കുഞ്ഞാറ്റയ്ക്ക് ഏറ്റവും ഇഷ്ടം ചിന്നുവിനെയുമാണ്. രണ്ടുപേരും തുല്യമായി അമൃതിനെയും സ്നേഹിക്കുന്നു. അതുപോലെ ഉര്‍വശിച്ചേച്ചിയുടെ മോനെയും സ്നേഹിക്കുന്നു. ഞങ്ങളുടെ മക്കള്‍ക്കിടയില്‍ ഒരു വ്യത്യാസവുമില്ല.’
Leave a Reply