ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഗ്ലാസ്‌ഗോ ആസ്ഥാനമായുള്ള ചൈനീസ് ക്രൈം ലക്ഷപ്രഭുവിന് വേണ്ടി ഏകദേശം 85,000 പൗണ്ട് വെളുപ്പിച്ച വിദ്യാർത്ഥിനിക്ക് 18 മാസം തടവ്. 28 കാരിയായ സിയാവോടോംഗ് ഹുവാങ്ങാണ് സംഭവത്തിൽ പിടിയിലായത്. വായ് മാ എന്ന വ്യക്തിയിൽ നിന്നുള്ള പണം വിദ്യാർത്ഥികളുടെ ഫീസ് അടയ്‌ക്കാനും ഏകദേശം രണ്ട് വർഷത്തേക്ക് അനധികൃതമായി ഉപയോഗിക്കുകയായിരുന്നു. കൂടാതെ കാറിൽ സ്‌കോട്ട്‌ലൻഡിൽ കൂട്ടുകാർക്ക് പണമടങ്ങിയ ബാഗുകളും കൈമാറിയിരുന്നു. ഹുവാങ് കുറ്റം നിഷേധിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിച്ചു.

2019 ജൂണിനും 2021 ഏപ്രിലിനും ഇടയിൽ സാന്റാൻഡർ, മോൺസോ, സ്റ്റാർലിംഗ് ബാങ്കുകളിൽ 160,400 പൗണ്ടിലധികം രൂപയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വ്യക്തമാക്കുന്നു. ഏകദേശം 56,000 പൗണ്ട് പണമായി നിക്ഷേപിച്ചു. അക്കാലത്ത് അവൾ സ്റ്റിർലിംഗ് സർവകലാശാലയിൽ പബ്ലിഷിംഗിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു.32,000 പൗണ്ടിലധികം വിദേശത്തേക്ക് മാറ്റുകയും ട്യൂഷൻ ഫീസിനും താമസത്തിനുമായി 31,000 പൗണ്ട് യൂണിവേഴ്സിറ്റിയിൽ അടയ്ക്കുകയും ചെയ്തു. ഗുച്ചി, ഹാരോഡ്‌സ്, ലൂയി വിറ്റൺ എന്നിവരുൾപ്പെടെ ഡിസൈനർമാരിൽ നിന്നും റീട്ടെയിലർമാരിൽ നിന്നും വിലകൂടിയ സാധനങ്ങൾ വാങ്ങാൻ £37,000-ത്തിലധികം രൂപയും ഉപയോഗിച്ചു. ഒറ്റ ദിവസം കൊണ്ട് വാങ്ങിയ 7,000 പൗണ്ടിന്റെ വിലകൂടിയ വൈനും ചൈനയിലേക്ക് അയച്ചു.

അതേസമയം, ജർമ്മനിയിൽ താമസിച്ചിരുന്ന ചൈനീസ് പ്രതിശ്രുതവരനിൽ നിന്നാണ് തനിക്ക് പണം ലഭിച്ചതെന്ന് ഹുവാങ് അവകാശപ്പെട്ടു. എന്നാൽ നിർഭാഗ്യവശാൽ അയാൾ മരണപ്പെട്ടുവെന്നും കൂട്ടിച്ചേർത്തു. മാതാവ് ഒളിവിൽ പോയതായി കോടതിയെ അറിയിച്ചു. ഓപ്പറേഷൻ സ്കിപ്പർ എന്ന രഹസ്യനാമമുള്ള കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റിനെക്കുറിച്ചുള്ള പോലീസ് അന്വേഷണത്തിലാണ് ഹുവാങ് കുടുങ്ങിയത്. ഏറെ നാളുകളായി പോലീസ് ഇവരെ വീക്ഷിച്ചു വരികയായിരുന്നു. സംശയാസ്പദമായ പല സാഹചര്യങ്ങളിലും കണ്ടെങ്കിലും രഹസ്യമായി അന്വേഷണം തുടർന്നു.