സോബിച്ചൻ കോശി
എപ്രില്‍ ഇരുപത്തിയേഴാംതീയതി ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെബ്രാഡ്‌ബെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്കെസിഎയുടെ വിഷു ഈസ്റ്റര്‍ ആഘോഷം പ്രഡഗംഭീരമായി നടത്തപ്പെട്ടു. പ്രതികൂല കാലാവസ്ഥയിലും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെവിവിധ മേഖലകളില്‍ നിന്ന്ഒഴുകിയെത്തിയ നൂറുകണക്കിന് ആളുകള്‍ ഒരുമിച്ചു കൂടിയപ്പോള്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി.ഹന്നാ ബിജുവിന്റെഈശ്വര പ്രാര്‍ത്ഥനയോടെ തുടക്കം. കെ സി എ പ്രസിഡണ്ട് ജോസ് വര്‍ഗീസിനെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോയിന്‍ സെക്രട്ടറി സോഫി നൈജോ ഏവര്‍ക്കുംസ്വാഗതം ആശംസിച്ചു.
തുടര്‍ന്ന് അനില്‍ പുതുശ്ശേരി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജ്യോതിസ് ജോസഫ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു.വിഷു ഈസ്റ്റര്‍ സന്ദേശം ജോസീന ജോസ് നല്‍കി.സാബു എബ്രഹാം, ബിനോയ് ചാക്കോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ സി എ യുടെ പി ആര്‍ ഒ നന്ദി പ്രകാശിപ്പിച്ചതോടെ ഔദ്യോഗിക പൊതുയോഗത്തിന് തിരശീല വീണു.തുടര്‍ന്ന് കലയുടെ പൂരത്തിന് തിരശീല ഉയര്‍ന്നപ്പോള്‍ സ്‌കൂള്‍ ഓഫ് കെ എസ് സി യുടെ കുരുന്നുകള്‍(ദര്‍ശിക കാര്‍ത്തിക്കിന് ശിക്ഷണത്തില്‍) അരങ്ങില്‍ തീര്‍ത്ത നൃത്തനാട്യ നടനവിസ്മയങ്ങള്‍ ഏവരെയും അത്ഭുതപ്പെടുത്തിയപ്പോള്‍ കരഘോഷങ്ങളുടെ അകമ്പടിയോടെ സദസ്സ് ഒന്നടങ്കം ഏറ്റെടുക്കുക ആയിരുന്നു.
കലാഭവന്‍ നൈസിന്റെകൊറിയോഗ്രാഫിയില്‍അന്‍പതില്‍ പരം ബാലികാ ബാലന്മാര്‍ സംഗീതത്തിനനുസരിച്ചു നൃത്തചുവടുകള്‍ വച്ചപ്പോള്‍ സദസ്സ്ഒന്നടങ്കം ഹര്‍ഷാരവത്തോടെ പ്രത്സാഹനമരുളി.തുടര്‍ന്ന് അരങ്ങേറിയ വിവിധ കലാ വിരുന്നുകള്‍ ഏവരെയും വിസ്മയിപ്പിക്കും വിധമായിരുന്നു. തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുകയുണ്ടായി.
കലയുടെ കേളി കൊട്ടില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും കെസിഎയുട ട്രോഫി വിതരണം ചെയ്തു.തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യ.ലോക്കല്‍ ഫുഡ് ബാങ്കിലേക്കുള്ള ചാരിറ്റിക്ക് അനേകര്‍ സംഭാവനകള്‍ നല്‍കി,ഈ പരിപാടി ഒരു വന്‍ വിജയമാക്കി തീര്‍ത്ത സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ നല്ലവരായ ഏവര്‍ക്കുംകെസിഎ എക്‌സിക്യൂട്ടീവ് നന്ദി അറിയിച്ചു.
വാല്‍ക്കഷണം:ആരാ പറഞ്ഞത് നാടകം അന്യം നിന്ന് പോയി എന്ന് സ്റ്റോക്ക് തിയറ്റേഴ്‌സ് അവതരിപ്പിച്ച ‘ജീവിതം സാക്ഷി’എന്ന നാടകം കാണുവാന്‍ സ്റ്റാഫ്‌ഫോര്‍ഡ് കൗണ്ടിയിലെവിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് നാടകപ്രേമികള്‍ ആണ് എത്തിച്ചേര്‍ന്നത്. ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുംവിധം അഭിനയ മികവ് തെളിയിച്ച കലാകാരന്മാരെ അഭിനന്ദിക്കുന്നത് കാണാമായിരുന്നു.
Leave a Reply