സുധീഷ് തോമസ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷൻ സെന്റർ ആയ പരിശുദ്ധ നിത്യസഹായ മാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായ പ്രഥമ ഇടവക ദിനം ജനുവരി 26 ന് കിംഗ്‌സ് ഹാളിൽ വച്ച് അതിവിപുലമായി ആഘോഷിച്ചു.
രാവിലെ 9 45 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനെയും ഇടവക വികാരിയായ റവ. ഫാദർ ജോർജ് എട്ടുപറയിലിനെയും കൈക്കാരന്മാരായ സിബി പൊടിപാറ, സിബി ജോസ്, ജിജോ ജോസഫ്, ബ്ലസൻ കോലഞ്ചേരി, ഫാമിലി കോർഡിനേറ്റർ ക്രിസ്റ്റി സെബാസ്റ്റ്യനും മറ്റ് ആഘോഷ കമ്മിറ്റി അംഗങ്ങളും SYM ന്റെ ബാന്റ് മേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിച്ചു.
10 മണിക്ക് അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ, ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഫാദർ ജോർജ് എട്ടു പറയിൽ, റവ. ഫാദർ ജോബിൻ എന്നിവർ ചേർന്ന് ആഘോഷമായ ദിവ്യബലി അർപ്പിച്ചു.
ഇടവകദിനാഘോഷസമ്മേളനവും ഇടവകയുടെ ദമ്പതി വർഷവും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഇടവക വികാരി റവ.ഫാദർ ജോർജ് എട്ടുപറയിൽ, ഫാദർ ജോബിൻ, കൈക്കാരൻ സിബി ജോസ്, പാരിഷ് കൗൺസിൽ മെമ്പർ ഡിക്ക് ജോസ്, സൺഡേ സ്കൂൾ അധ്യാപിക മേരി ബ്ലെസൻ ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ദമ്പതികളായ ടോമി , ആനി ചുമ്മാർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
കൈക്കാരനായ ജിജോ ജോസഫ് സ്വാഗതപ്രസംഗം പറഞ്ഞു. തുടർന്ന് കൈക്കാരന്മാർ ചേർന്ന് ഇടവക വികാരി റവ. ഫാദർ ജോർജ് എട്ടുപറയിലിന് പൊന്നാട അണിയിച്ച് ആദരിച്ചു. കഴിഞ്ഞവർഷത്തെ പാരിഷ് കൗൺസിൽ അംഗങ്ങളെ മൊമെന്റോ നൽകി ആദരിച്ചു. കൈക്കാരൻ സിബി പൊടിപ്പാറ നന്ദി പറഞ്ഞു. തുടർന്ന് സ്വാദിഷ്ഠമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.
കഴിഞ്ഞ ഒരുവർഷക്കാലം നടന്ന സൺഡേ സ്കൂൾ ബൈബിൾ കലോത്സവം, സ്പോർട്സ് ഡേ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് സമ്മാനിച്ചു.
അതിനുശേഷം ഇടവകയിലെ മതബോധന വിദ്യാർഥികളുടെയും വിവിധ സംഘടനകളുടെയും കുടുംബ യൂണിറ്റുകളുടെയും നേതൃത്വത്തിൽ നടത്തപ്പെട്ട അതിമനോഹരമായ വിവിധ കലാപരിപാടികൾ കാതിനും മിഴികൾക്കും ഇമ്പമാർന്ന എൽഇഡി സ്ക്രീനും സൗണ്ട് സിസ്റ്റവും ഇടവകാംഗങ്ങൾക്ക് ഒരു വ്യത്യസ്ത അനുഭവമായിരുന്നു.
പരിപാടിയുടെ ഫോട്ടോസും വീഡിയോയും ക്രൂവിൽ നിന്നുള്ള ലെൻസ് വെയിറ്റ് മീഡിയ മനോഹരമായി ഫ്രെയിമിൽ പകർത്തി.
മെൻസ് ഫോറവും, വിമൻസ് ഫോറം ചേർന്ന് സ്പോൺസർ ചെയ്ത 100 പൗണ്ടിന്റെ ചെക്ക് പുതുമയാർന്ന രീതിയിൽ അവതരിപ്പിച്ച ലക്കി ഫോട്ടോ വിന്നറായ ലീന ഫെനീഷിന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് സമ്മാനിച്ചു.
പരിപാടിയുടെ വൻവിജയത്തിനായി വിവിധ കമ്മിറ്റിഅംഗങ്ങളുടെ കഠിനാധ്വാനം പ്രശംസനീയമായിരുന്നു.
ഇടവകദിനാഘോഷ പരിപാടികൾ വൈകുന്നേരം ആറരയോടെ സമാപിച്ചു.
Leave a Reply