വിശ്വാസിസമൂഹം ആഗ്രഹിച്ച നിമിഷങ്ങളുടെ പൂർത്തീകരമാണ് സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ സ്ഥാപനം

വിശ്വാസിസമൂഹം ആഗ്രഹിച്ച നിമിഷങ്ങളുടെ പൂർത്തീകരമാണ് സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ സ്ഥാപനം
December 05 06:00 2018 Print This Article

 

സ്റ്റോക്ക് ഓണ്‍ ട്രെന്റ്: വര്‍ഷങ്ങളായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി വിശ്വാസിസമൂഹം ആഗ്രഹിച്ച നിമിഷങ്ങളുടെ പൂര്‍ത്തീകരമാണ് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മിഷന്‍ സ്ഥാപനത്തിലൂടെ നടന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയിലെ നിര്‍ണ്ണായക കാല്‍വെപ്പായ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മിഷന്‍ സെന്ററിന്റെ ആരംഭം കുറിച്ച ദിവസം. അതോടൊപ്പം എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സ്റ്റോക്ക് ഓണ്‍ ട്രെന്റ് മാസ് സെന്ററിലെ മക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട്, ഫാ സോജി ഓലിക്കല്‍, ഫാ ജോമോന്‍ തൊമ്മാന, ഫാ ജെയ്‌സണ്‍ കരിപ്പായി എന്നീ മുന്‍കാല വൈദീകരുടെ പ്രശംസനീയമായ വിശ്വാസ പരിപാടികളിലൂടെ സ്റ്റോക്ക് വിശ്വാസി സമൂഹത്തെ ആത്മീയ വളര്‍ച്ചയുടെ തലത്തിലേക്ക് ഉയര്‍ത്തിയ മുൻ വൈദീകരെ സ്മരിച്ച ഫാ ജോര്‍ജ് എട്ടുപറയില്‍ അതിഥികള്‍ക്ക് സ്വാഗതം അരുളി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയിലെ നിര്‍ണ്ണായക കാല്‍വെപ്പായ മിഷന്‍ സെന്ററുകളുടെ സ്ഥാപനത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് എന്ന പുതിയ മിഷന്‍ കൂടി ആരംഭിച്ചു. സ്റ്റാഫ്‌ഫോര്‍ഡും ക്രൂവും ഉള്‍പ്പെടുത്തി സ്റ്റോക്ക് ഓണ്‍ ട്രെന്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിഷന്റെ സാരഥിയായി റവ. ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍ അച്ചനെ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ (ഡിക്രി) നിയമിച്ചു.വൈകിട്ട് 6.30 നു സെന്റ്. ബര്‍സലേം Catholic Church ല്‍ വച്ച് നടന്ന ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളില്‍ സീറോ മലബാര്‍ സഭാതലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു. ഫാ. സോജി ഓലിക്കല്‍ മിഷന്‍ സ്ഥാപന വിജ്ഞാപന വായനയെത്തുടര്‍ന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഡിക്രിയുടെ കോപ്പി ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍ അച്ചന് നല്‍കി മിഷന്‍ ഡയറക്ടറായി നിയമിച്ചു. തുടര്‍ന്ന് വിളക്ക് തെളിച്ചു ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. വി. കുര്‍ബാനക്കും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നേതൃത്വം നല്‍കി വചനസന്ദേശം പങ്കുവച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ബിര്‍മിങ്ഹാം ഓക്‌സിലറി ബിഷപ്പ് ഡേവിഡ് മഗൗ, സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ കൗണ്ടി ഡീന്‍ ആയ കാനന്‍ ജോണ്‍ ഗില്‍ബെര്‍ട്ട്, ഫാദര്‍ സോജി ഓലിക്കല്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, മിഷന്‍ ഡയറക്ടര്‍ റവ. ഫാ: ജോര്‍ജ്ജ് എട്ടുപറയില്‍ എന്നിവര്‍ സഹകാര്‍മികരായി.സ്റ്റോക്ക് ഓണ്‍ ട്രെന്റ് മാസ്സ് സെന്ററില്‍ നിന്നും സമ്മാനാര്‍ഹരായ കുട്ടികള്‍ക്ക് പിതാക്കന്മാര്‍ ഒന്ന് ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ട്രസ്റ്റിയായ റോയ് ഫ്രാന്‍സിസ് നന്ദി പറഞ്ഞതോടെ മിഷന്‍ സ്ഥാപനത്തിന്റെ പരിപാടികള്‍ സമാപിച്ചു. പ്രസ്തുത പ്രസ്തുതപരിപാടികളുടെ പരിപാടികളുടെ സുഖമായ സുഖമായ നടത്തിപ്പിന് നടത്തിപ്പിന് വികാരി ഫാ ജോര്‍ജ്ജ് എട്ടുപറയില്‍ അച്ചനൊപ്പം ട്രസ്റ്റികളായ സുദീപ് എബ്രഹാം, റോയി ഫ്രാന്‍സിസ് എന്നിവരെ കൂടാതെ കമ്മിറ്റി അംഗങ്ങളായ സിബി പൊടിപ്പാറ, ജിജോ ജോര്‍ജ്ജ്, വിന്‍സെന്റ് കുര്യാക്കോസ്, സ്റ്റാഫോർഡ് മാസ്സ് സെന്ററിൽ നിന്നും ഉള്ള ഏണെസ്‌റ്, ക്രൂവില്‍ നിന്നുള്ള ജോഷി എന്നിവര്‍ നേതൃത്വം നല്‍കി. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം കാപ്പി സല്‍ക്കാരത്തോടെ മിഷന്‍ രൂപകരണ പരിപാടികള്‍ക്ക് സമാപനം കുറിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles