പത്തനംതിട്ടയുടെ വിധി അറിയാൻ ആകാംക്ഷയോടയാണ് കേരളം കാത്തിരിക്കുന്നത്. ബിജെപിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച പി.സി ജോർജിന്റെ ഒരു ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിൽ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് വലിയ രോഷമാണ് ഉയരുന്നത്. ഇന്നലെ പി.സി.ജോർജ് എംഎൽഎയുടെ വീടിനു നേരെ കല്ലേറുണ്ടായി. മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിന് ഒടുവിലാണു കല്ലേറുണ്ടായത്. ഫോണിൽ കേശവൻ നായരാണോ എന്നു ചോദിച്ചു വിളിച്ചയാളുമായുള്ള സംഭാഷണത്തിന് ഒടുവിൽ പി.സി.ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു മാർച്ച്.
പി.സി.ജോർജിന്റേതെന്ന പേരിൽ ശബ്ദസന്ദേശം സമൂഹ മാധ്യമത്തിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്. കല്ലേറുണ്ടായപ്പോൾ പി.സി.ജോർജ് വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ ശബ്ദസന്ദേശം വ്യാജമാണെന്ന് മകൻ ഷോൺ ജോർജ് പറഞ്ഞു.
Leave a Reply