സ്വന്തം ലേഖകന്‍
ഡെല്‍ഹി : ഏറ്റവും അവസാനമായി യുപിയിലെ പഞ്ചായത്തുകളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ജനാധിപത്യ സ്നേഹികളായ ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ ഉദിക്കുന്ന ചോദ്യമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ജയിക്കുന്ന ബി.ജെ.പി എന്തുകൊണ്ടാണ് ബാലറ്റ് പേപ്പറില്‍ തോല്‍ക്കുന്നതെന്ന് . വോട്ടിംഗ് യന്ത്രം ഉപയോഗിച്ചിടത്തെല്ലാം ബി ജെ പി തൂത്തുവാരിയപ്പോള്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചിടത്തെല്ലാം ബി ജെ പി തോല്‍ക്കുന്നതാണ് യുപിയിലെ ഫലം തെളിയിച്ചിരിക്കുന്നത് .
യുപി ഫലത്തെ വിശദമായി ഒന്ന് പരിശോധിക്കുക:
വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് മഹാ പൗര് അഥവാ മേയര്‍ സ്ഥാനത്തേക്ക് 16 ഇടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 14 ഇടങ്ങളിലും ബി ജെ പി ജയിച്ചു . രണ്ട് ഇടങ്ങളില്‍ മാത്രമാണ് ബി. ജെ. പി തോറ്റത് .
എന്നാല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് 437 ഇടങ്ങളില്‍ നഗര പഞ്ചായത്ത് അധ്യക്ഷന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 337 ഇടങ്ങളിലാണ് ബി ജെ പി തോറ്റത് . 100 ഇടങ്ങളില്‍ മാത്രമാണ് ജയിക്കാനായതും . അതുപോലെതന്നെ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നഗര പഞ്ചായത്തിലേയ്ക്ക് 5390 ഇടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 4728 ഇടങ്ങളിലാണ് ബി ജെ പി തോറ്റത് . ജയിച്ചതാകട്ടെ വെറും 662 ഇടങ്ങളില്‍ മാത്രം .
അതോടൊപ്പം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് 195 ഇടങ്ങളില്‍ നഗരപാലികാ പരിഷത്ത് അധ്യക്ഷന്‍ സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റത് 127 ഇടങ്ങളിലാണ് . ജയിച്ചത് 68 ഇടങ്ങളിലും . ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് 5217 ഇടങ്ങളില്‍ നഗരപാലികാ പരിഷത്ത് അംഗങ്ങള്‍ക്ക് വേണ്ടി നടന്ന തെരഞ്ഞെടുപ്പില്‍ 4303 ഇടങ്ങളിലാണ് ബി ജെ പി തോറ്റത് . ജയിച്ചത് 914 ഇടങ്ങളിലും .
വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തുന്ന ഓരോ വോട്ടും ബി ജെ പി ക്ക് മാത്രം പോകുന്ന വീഡിയോ കാണുക
ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത് ബി ജെ പി എന്ന പാര്‍ട്ടി ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് വരും തെരഞ്ഞെടുപ്പുകളെ നേരിട്ടാല്‍ ദയനീയ തോല്‍വിയേറ്റുവാങ്ങും എന്നല്ലേ തെളിയിക്കുന്നത് ?. സത്യത്തില്‍ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന വോട്ടിംഗ് മെഷീനുകള്‍ ജയിക്കുകയും , സത്യസന്ധമായി വോട്ട് രേഖപ്പെടുത്തിയ ജനം തോല്‍ക്കുകയും അല്ലേ ഉണ്ടായത് ? .
രണ്ട് സ്ഥാനാര്‍ഥികളും , അവരുടെ കുടുംബങ്ങളും തങ്ങള്‍ ചെയ്ത വോട്ട് പോലും തങ്ങള്‍ക്ക് ലഭിച്ചില്ല , അതും ബി.ജെ.പിക്ക് പോയി എന്ന് പരസ്യമായി ഏറ്റ് പറയുന്ന ഈ ഭയാജനകമായ സാഹചര്യത്തില്‍ , ഇന്ത്യ ഇനിയും ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുന്‍പ് രാജ്യത്ത് വോട്ടിംഗ് മെഷീനുകളെ ഒഴിവാക്കി ബാലറ്റ് പേപ്പര്‍ വഴിയുള്ള തെരഞ്ഞെടുപ്പ് തിരികെ കൊണ്ട് വരാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് അല്ലേ തുടക്കം കുറിക്കേണ്ടത് ?.
Leave a Reply